കേസില്‍ നിന്ന് പിന്മാറാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ല: കൃഷ്ണയ്യര്‍
Kerala
കേസില്‍ നിന്ന് പിന്മാറാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ല: കൃഷ്ണയ്യര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th February 2014, 12:30 pm

[] എറണാകുളം: ഒരൊറ്റ ജഡ്ജിയ്ക്കും തനിക്ക്  കേസ് വിചാരണ ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് പിന്മാറാന്‍ അധികാരമില്ലെന്ന് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍. അവര്‍ രാജി വച്ച് പുറത്ത് പോണം.

ജഡ്ജിമാര്‍ ഇരിക്കുന്നത് കേസുകള്‍ പരിഗണിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും നാലാമത്തെ ജഡ്ജിയും പിന്‍മാറിയിരിക്കുകയാണ്. ജസ്റ്റിസ് എന്‍.കെ ബാലകൃഷ്ണന്‍ ആണ് പിന്മാറിയത്. കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇദ്ദേഹം പിന്‍മാറിയത്.

ജഡ്ജിമാര്‍ കേസില്‍ നിന്ന് പിന്മാറുന്നത് അധാരണമെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍ അഭിപ്രായപ്പെട്ടു.

ജഡ്ജിമാര്‍ ഭൂകതാലം ചികഞ്ഞ് കേസില്‍ നിന്ന് പിന്മാറുന്നത് ശരിയല്ല. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ഇല്ലാതാക്കരുതെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു

താന്‍ കോണ്‍ഗ്രസ് അനുകൂലിയായ അഭിഭാഷകന്റെ ജൂനിയര്‍ ആയിരുന്നെന്നും ഇതിനാലാണ് കേസ് പരിഗണിക്കുന്നതില്‍ നിന്നും പിന്മാറുന്നതെന്നും ജസ്റ്റിസ്  എന്‍.കെ ബാലകൃഷ്ണന്‍ പറഞ്ഞു.

ഇന്ന് തന്നെ മറ്റോരു ജഡ്ജിയെ കേസ് പരിഗണിക്കാന്‍ ചുമതലപ്പെടുത്തണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചത്.