national news
ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി പറഞ്ഞ ജഡ്ജി യു.പിയില്‍ ഉപലോകായുക്ത
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 12, 06:06 pm
Monday, 12th April 2021, 11:36 pm

ന്യൂദല്‍ഹി: ബാബ്‌റി മസ്ജിദ് പൊളിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവിനെ ഉത്തര്‍പ്രദേശില്‍ ‘ഉപലോകായുക്ത’ ആയി നിയമിച്ചു.

പ്രത്യേക സി.ബി.ഐ കോടതി ജഡ്ജിയായിരുന്ന സുരേന്ദര്‍ കുമാര്‍ ബാബ്‌റി കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, എം.എം ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംഗ് എന്നിവരടക്കം 32 പ്രതികളെയും കുറ്റവിമുക്തരാക്കിയിരുന്നു.

ഏപ്രില്‍ 6 ന് യാദവിനെ ഗവര്‍ണര്‍ മൂന്നാമത്തെ ഉപ ലോകായുക്ത’ ആയി നിയമിച്ചെന്നും തിങ്കളാഴ്ച യാദവ് സത്യപ്രതിജ്ഞ ചെയ്തുവെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

ബാബ്‌റി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമല്ലെന്ന് പറഞ്ഞായിരുന്നു കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിയത്.

അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ തടയുകയായിരുന്നുവെന്നുമാണ് പ്രത്യേക സി.ബി.ഐ കോടതി ജഡ്ജിയായിരുന്ന സുരേന്ദര്‍ കുമാര്‍ യാദവ് പറഞ്ഞത്. രാജ്യം ഉറ്റുനോക്കിയിരുന്ന 28 കൊല്ലം പഴക്കമുള്ള കേസിലാണ് 2020 സെപ്റ്റംബറില്‍ വിധി ഉണ്ടായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Judge who gave Babri case verdict is appointed ‘uplokayukta’