National
കൊണാര്‍ക്ക് ക്ഷേത്രത്തിലെ നഗ്‌ന ശില്പങ്ങളെ പരിഹസിച്ചതിന് ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 20, 01:35 pm
Thursday, 20th September 2018, 7:05 pm

ന്യൂദല്‍ഹി: ഒഡീഷയിലെ കോണാര്‍ക്ക് സൂര്യക്ഷേത്രത്തില്‍ ശില്പങ്ങളെ പരിഹസിച്ച കുറ്റത്തിന് ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. കമന്റേറ്ററും മാധ്യമപ്രവര്‍ത്തകനുമായ അഭിജിത്ത് അയ്യര്‍ മിത്രയേയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം അഭിജിത്ത് അയ്യരെ ഒഡീഷ പൊലീസ് ഉടന്‍ റിമാന്‍ഡ് ചെയ്യും.


ALSO READ: മോദിജീ, എവിടെ നിങ്ങളുടെ അമ്പത്താറിഞ്ച് നെഞ്ച്?: സൈനികന്‍ കൊല്ലപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസിന്റെ രൂക്ഷ വിമര്‍ശനം


സെപ്റ്റംബര്‍ 15ന് അപ്‌ലോഡ് ചെയ്ത വീഡിയോയിലാണ് അഭിജിത്ത് അയ്യര്‍ കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തെപ്പറ്റി പരാമര്‍ശിക്കുന്നത്. “”ഇവിടെയുള്ള ശില്പങ്ങള്‍ നോക്കു. സ്ത്രീ സ്ത്രീയുടെ കൂടെ, പുരുഷന്‍ മൃഗങ്ങളുടെ കൂടെ. ഇതെങ്ങനെ ഒരു വിശുദ്ധ സ്ഥലമാകും. ഒരിക്കലുമാകില്ല”” ഇതായിരുന്നു അഭിജിത്തിന്റെ പരാമര്‍ശം.



ഇത് ഹിന്ദുക്കള്‍ക്കെതിരെയുള്ള മുസ്‌ലീം ഗൂഡാലോചന ആണെന്നും, പുതിയ രാമക്ഷേത്രത്തില്‍ ഇത്തരം ശില്പങ്ങള്‍ ഉണ്ടാവില്ലെന്നും അഭിജിത്ത് പരിഹാസത്തോടെ പറയുന്നുണ്ട്.


ALSO READ: അഭിമന്യുവിനെ മറന്നു അല്ലേ. അത് ഒരു തുടക്കം മാത്രമാണ്; എസ്.എഫ്.ഐക്കാര്‍ക്ക് ഫേസ്ബുക്കില്‍ പരസ്യഭീഷണി


എന്നാല്‍ വീഡിയോ ആരുടെയും വികാരങ്ങളെ വൃണപ്പെടുത്തുന്നതല്ലെന്നും, തമാശ മാത്രമാണെന്നുമാണ് അഭിജിത്ത് പറയുന്നത്.

നിറയെ നഗ്‌ന ശില്പങ്ങളും കൊത്തുപണികളും കൊണ്ട് പ്രശസ്തമാണ് ഒഡീഷയിലെ സൂര്യക്ഷേത്രം.