മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായാണ് മമ്മൂട്ടി – ജോഷി കൂട്ടകെട്ടിൽ പിറന്ന ന്യൂ ഡെൽഹിയെ കണക്കാക്കുന്നത്. തുടർപരാജയങ്ങൾക്ക് ശേഷം മമ്മൂട്ടിയെന്ന നടന് ഒരു ഗംഭീര തിരിച്ചുവരവ് നൽകിയ ചിത്രം കൂടെയായിരുന്നു ന്യൂ ഡെൽഹി.
മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായാണ് മമ്മൂട്ടി – ജോഷി കൂട്ടകെട്ടിൽ പിറന്ന ന്യൂ ഡെൽഹിയെ കണക്കാക്കുന്നത്. തുടർപരാജയങ്ങൾക്ക് ശേഷം മമ്മൂട്ടിയെന്ന നടന് ഒരു ഗംഭീര തിരിച്ചുവരവ് നൽകിയ ചിത്രം കൂടെയായിരുന്നു ന്യൂ ഡെൽഹി.
ദല്‍ഹിയിലെ ഒരു പത്രപ്രവര്‍ത്തകന്റെ പ്രതികാരത്തിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. പല ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രം ഡെന്നീസ് ജോസഫിന്റെ തിരക്കഥയിലായിരുന്നു ഒരുങ്ങിയത്.
ചിത്രത്തിന്റെ ഷൂട്ട് 28 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയതെന്നും സിനിമയിൽ ത്യാഗരാജൻ അവതരിപ്പിച്ച വേഷത്തിലേക്ക് ആദ്യം കരുതിയത് മറ്റൊരു നടനെയാണെന്നും ജോഷി പറയുന്നു. വനിതാ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
’28 ദിവസം കൊണ്ടാണ് ആ സിനിമ ഷൂട്ട് ചെയ്തത്. ത്യാഗരാജൻ ചെയ്ത റോൾ ആദ്യം ഉദ്ദേശിച്ചിരുന്നത് ശത്രുഘ്നൻ സിൻഹയെയായിരുന്നു. അദ്ദേഹത്തിന് പക്ഷെ വരാൻ കഴിഞ്ഞില്ല,’ജോഷി പറയുന്നു.
ചിത്രം കണ്ട് അഭിനന്ദിച്ചവരിൽ സംവിധായകൻ സത്യജിത് റായ് വരെയുണ്ടെന്ന തരത്തിൽ സംസാരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അങ്ങനെയൊരു കാര്യം താനും കേട്ടിട്ടുണ്ടെന്നും പക്ഷെ തന്നെ നേരിട്ട് വിളിച്ചിട്ടൊന്നുമില്ലെന്നും ജോഷി പറയുന്നു.
സത്യജിത് റായുടെ മകൻ ജെമിനി ലാബിൽ വന്നപ്പോൾ ന്യൂ ഡൽഹിയെ കുറിച്ച് പ്രശംസിച്ചിട്ടുള്ളതായി തനിക്ക് അറിയാമെന്നും ജോഷി കൂട്ടിച്ചേർത്തു.
‘അതെനിക്ക് കേട്ട് കേൾവി മാത്രമാണ്. എന്നെ അദ്ദേഹം നേരിട്ട് വിളിച്ചിട്ടൊന്നുമില്ല. സത്യജിത് റായിയുടെ മകൻ ഒരിക്കൽ ചെന്നൈയിലെ ജെമിനി ലാബിൽ വന്നപ്പോൾ ന്യൂ ഡൽഹി സത്യജിത് റായ് കണ്ടെന്നും നല്ല വർക്കാണെന്ന് പറഞ്ഞെന്നും പലരോട് സൂചിപ്പിച്ചതായി ഞാൻ അറിഞ്ഞു,’ജോഷി പറയുന്നു.
Content Highlight: Joshy Talk About Casting Of New Delhi Movie