ഇംഗ്ലണ്ടിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ പടുകൂറ്റന്‍ പരാജയമേറ്റുവാങ്ങേണ്ടി വന്നെങ്കിലും പ്രഥമ ക്രോ – തോര്‍പ് ട്രോഫി ജേതാക്കളാകാന്‍ ത്രീ ലയണ്‍സിന് സാധിച്ചിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വ്യക്തമായ മാര്‍ജിനില്‍ വിജയിച്ച ഇംഗ്ലണ്ട് മൂന്നാം മത്സരത്തില്‍ 423 റണ്‍സിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്.
ഇതോടെ ഇംഗ്ലണ്ട് 2-1ന് പരമ്പര വിജയിച്ചപ്പോള്‍ കിവീസ് ഇതിഹാസം ടിം സൗത്തിയുടെ ഫെയര്‍വെല്‍ മാച്ചില്‍ വിജയം സ്വന്തമാക്കാന്‍ ന്യൂസിലാന്‍ഡിനും സാധിച്ചു.
ഹാമില്‍ട്ടണില്‍ നടന്ന മൂന്നാം മത്സരത്തില്‍ 658 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ആതിഥേയര്‍ ഇംഗ്ലണ്ടിന് മുമ്പില്‍ വെച്ചത്. രണ്ടാം ഇന്നിങ്‌സില്‍ മുന്‍ നായകന്‍ കെയ്ന്‍ വില്യംസണിന്റെ സെഞ്ച്വറി കരുത്തിലാണ് ബ്ലാക് ക്യാപ്‌സ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
അര്‍ധ സെഞ്ച്വറികള്‍ നേടിയ ജേകബ് ബേഥലിന്റെയും ജോ റൂട്ടിന്റെയും കരുത്തില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കിവീസ് ഉയര്‍ത്തിയ റണ്‍ മല ഇംഗ്ലണ്ടിന് കയറാന്‍ സാധിക്കുന്നതിലും വലുതായിരുന്നു.
64 പന്തില്‍ 54 റണ്‍സാണ് ഇംഗ്ലണ്ട് ലെജന്‍ഡ് ജോ റൂട്ട് നേടിയത്. ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഒരു ചരിത്ര നേട്ടവും റൂട്ടിനെ തേടിയെത്തി. ടെസ്റ്റ് ഫോര്‍മാറ്റില്‍ ന്യൂസിലാന്‍ഡിനെതിരെ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന ഐതിഹാസിക നേട്ടമാണ് റൂട്ട് സ്വന്തമാക്കിയത്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 39 – 1595 – 46.91
ജാക്ക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 28 – 1543 – 61.72
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ ഇംഗ്ലണ്ടിന്റെ എല്ലാ മത്സരങ്ങളും ഇതോടെ അവസാനിച്ചിരിക്കുകയാണ്. സൈക്കിളിലെ അവസാന മത്സരം വിജയത്തോടെ അവസാനിപ്പിക്കാനുള്ള ഇംഗ്ലണ്ടിന്റെ മോഹങ്ങള്‍ക്കും ഈ പരാജയത്തിന് പിന്നാലെ തിരിച്ചടിയേറ്റു. അതേസമയം, വിജയത്തോടെ ഈ സൈക്കിള്‍ അവസാനിപ്പിക്കാന്‍ സാധിച്ചതിന്റെ ആശ്വാസമാണ് കിവീസിനുള്ളത്.