'മറ്റൊരു ടീം ചെയ്തത്': ഗസയിലെ ബോംബാക്രമണത്തില്‍ ഇസ്രഈലിനെ പിന്തുണച്ച് ബൈഡന്‍
World
'മറ്റൊരു ടീം ചെയ്തത്': ഗസയിലെ ബോംബാക്രമണത്തില്‍ ഇസ്രഈലിനെ പിന്തുണച്ച് ബൈഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th October 2023, 6:47 pm

 

ടെല്‍ അവീവ് : ഗസയിലെ ആശുപത്രിയിലുണ്ടായ ബോംബാക്രമണം തീവ്രവാദികള്‍ നടത്തിയാതാണെന്ന ഇസ്രഈല്‍ വാദത്തെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ബുധനാഴ്ച ഇസ്രഈല്‍ സന്ദര്‍ശന വേളയിലായിരുന്നു ബൈഡന്റെ പ്രതികരണം.

‘ഗസയിലെ ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തില്‍ ഞാന്‍ ദുഖിതനും രോഷാകുലനുമാണ്. ഞാന്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇത് മറ്റൊരു ടീം ചെയ്തതാണെന്ന് തോന്നുന്നു,’ ഗസയില്‍ നെതന്യാഹുവുമായുള്ള കൂടികാഴ്ചയില്‍ ബൈഡന്‍ പറഞ്ഞു.

യുദ്ധത്തില്‍ ഇസ്രഈലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനും ചര്‍ച്ച നടത്താനുമാണ് ബൈഡന്‍ ബുധനാഴ്ച ഇസ്രഈലില്‍ എത്തിയത്. വന്‍ സുരക്ഷാ അകമ്പടികളോടെ വിമാനമിറങ്ങിയ ബൈഡനെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രസിഡന്റ് ഇസ്സാക് ഹെര്‍സോഗിയും ചേര്‍ന്ന് സ്വീകരിച്ചു.

ഇസ്രഈലില്‍ എത്തിയതിന് തൊട്ടുപിന്നാലെ ഹമാസിനെതിരായ യുദ്ധത്തിന് തന്റെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ബൈഡന്‍ നെതന്യാഹുവിനൊപ്പം സംയുക്ത പ്രസംഗം നടത്തി.

‘ഒക്ടോബര്‍ എഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1400 ഓളം പേര്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇസ്രഈലും സൈന്യവും നടത്തുന്ന പോരാട്ടത്തിന് ഞങ്ങള്‍ ശക്തമായി പിന്തുണയ്ക്കുന്നു,’ ബൈഡന്‍ പറഞ്ഞു.

‘എനിക്ക് ഇന്നിവിടെ ഉണ്ടാകണമെന്നുണ്ടായിരുന്നു. അതിന് ചെറിയൊരു കാരണമുണ്ട്, ഇസ്രഈലിലെയും ലോകത്തെ മുഴുവന്‍ ജനങ്ങളോടും എനിക്ക് അമേരിക്കയുടെ നിലപാട് അറിയിക്കണം,’ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളുടെയും കുട്ടികളുടെയും തലയറക്കുന്നത് പോലുള്ള കൊടും ക്രൂരതകളാണ് ഹമാസ് ചെയ്യുന്നത്. ഇത് ഐ.ഐസ് ഐ.എസിന് സമാനമാണെന്നും, അവര്‍ ഫലസ്തീനെയല്ല പ്രതിനിധീകരിക്കുന്നതെന്നും ബൈഡനാരോപിച്ചു.

Comtent highlight: Joe Biden support Isreal  on hospital strike