പ്രക്ഷോഭം ശക്തം; പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനൊരുങ്ങി ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍
national news
പ്രക്ഷോഭം ശക്തം; പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനൊരുങ്ങി ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th November 2019, 10:39 am

ന്യൂദല്‍ഹി: ജെ.എന്‍.യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാവുന്നു. തിങ്കളാഴ്ച്ച വിദ്യാര്‍ത്ഥി യൂണിയന്റെ (ജെ.എന്‍.യു.എസ്.യു) നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. പൊതു വിദ്യാഭ്യസത്തെ സംരക്ഷിക്കുന്നതിനാണ് മാര്‍ച്ച് നടത്തുന്നതെന്ന് ജെ.എന്‍.യു.എസ്.യു പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹോസ്റ്റല്‍ ഫീസ് വര്‍ധനവ് ഭാഗികമായി പിന്‍വലിച്ചിട്ടും വിദ്യാര്‍ത്ഥികള്‍ യുണിവേഴ്‌സിറ്റ് അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്. നിലവിലെ ഫീസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ നേരത്തെ അറിയിച്ചിരുന്നു. ഹോസ്റ്റല്‍ ഫീസില്‍ മുപ്പത് ഇരട്ടിയുടെ വര്‍ധനവായിരുന്നു ഉണ്ടായിരുന്നത്.

എന്നാല്‍ പ്രതിഷേധത്തിനിടയില്‍ വിവേകാനന്ദ പ്രതിമ തകര്‍ത്തു, വൈസ് ചാന്‍സിലറുടെ ഓഫീസ് ആക്രമിച്ചു തുടങ്ങി പൊതുമുതല്‍ നശിപ്പിച്ചുവെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ദല്‍ഹ് പോലീസ് കേസെടുത്തിട്ടുണ്ട്.

മെസ് സെക്യൂരിറ്റിയായി കൊടുക്കേണ്ട തുക 5500ല്‍ നിന്നും 12000 രൂപയാക്കിയും ഹോസ്റ്റല്‍ ഫീസ് ഒറ്റക്കുള്ള റൂമിന് 20ല്‍ നിന്നും 600 ആയും രണ്ടില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന റൂമിന് 10 രൂപയില്‍ നിന്നും 300 രൂപയായുമാണ് വര്‍ധിപ്പിച്ചത്. ഒപ്പം ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി 1700 രൂപ വീതം വിദ്യാര്‍ഥികള്‍ അടക്കുകയും വേണമെന്നായിരുന്നു തീരുമാനം. എന്നാല്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായതോടെ അധികൃതര്‍ ഫീസ് വെട്ടികുറച്ച് രണ്ട് പേര്‍ താമസിക്കുന്ന റൂമിന് 100 രൂപയും ഒരാള്‍ താമസിക്കുന്ന റൂമിന് 200 രൂപയും ആക്കി. പക്ഷെ ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി 1700 രൂപ വീതം വിദ്യാര്‍ഥികള്‍ അടക്കണം എന്ന തീരുമാനത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

നവംബര്‍ 18 നാണ് പാര്‍ലമെന്റില്‍ ശീതകാലം സമ്മേളനം ആരംഭിക്കുന്നത്. ഡിസംബര്‍ 13 ന് അവസാനിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ