Kerala News
പി.കെ ശശി എം.എല്‍.എയ്ക്കെതിരെ കോടിയേരിക്ക് ജിഷ്ണുവിന്റെ അമ്മയുടെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 04, 02:58 pm
Saturday, 4th May 2019, 8:28 pm

പാലക്കാട്: നെഹ്‌റു ഗ്രൂപ്പ് ഉടമ പി.കെ കൃഷ്ണദാസിനെ പിന്തുണച്ച പി.കെ ശശി എം.എല്‍.എയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണന് പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയുടെ കത്ത്.

നെഹ്‌റു കോളേജിന്റെ ചുമതലയുള്ള പി.കെ ദാസ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന സി.ടി സ്‌കാന്‍ മെഷീന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് എം.എല്‍.എ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് കത്ത്.

പാര്‍ട്ടി തള്ളിപ്പറഞ്ഞ കൃഷ്ണദാസിനെ പരസ്യമായി പുകഴ്ത്തുകയും കൃഷ്ണദാസിനെതിരെ സമരം ചെയ്ത ഞങ്ങളുടെ കുടുംബത്തെയും എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരെയും സി.പി.ഐ.എം എം.എല്‍.എയായ പി.കെ ശശി പുകഴ്ത്തി സംസാരിച്ചത് ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും മഹിജ പറയുന്നു.