ദൃശ്യം 2 സിനിമയുടെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ടും കഥാസന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ടുമുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
സിനിമയെ പുകഴ്ത്തിയും വിമര്‍ശിച്ചും പ്രേക്ഷകര്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ട്. സിനിമയില്‍ ആശ ശരത് അവതരിപ്പിച്ച ഗീത പ്രഭാകര്‍ എന്ന കഥാപാത്രം ജോര്‍ജുകുട്ടിയെന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ മുഖത്തടിക്കുന്ന രംഗത്തിനെതിരെ വിമര്‍ശനങ്ങള്‍ പങ്കുവെച്ചിരുന്നു.
ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ജീത്തു ജോസഫ്. അടിക്കുന്ന രംഗം കാണിച്ചതിന് എന്താണ് പ്രശ്‌നമെന്നും ആശാ ശരത് മോഹന്‍ലാലിനെയല്ല ഗീതാ പ്രഭാകര്‍ ജോര്‍ജുകുട്ടിയെയാണ് അടിച്ചതെന്നും ജീത്തു ജോസഫ് പറയുന്നു. ആരാധന കൊണ്ടുള്ള പ്രശ്‌നമാണ് അത്തരത്തില്‍ ചിന്തിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.
സീന്‍ എടുക്കുന്നതിന് മുന്‍പ് ആശ ശരത്തും ഇത്തരത്തില്‍ ചോദിച്ചിരുന്നെന്നും എന്നാല്‍ അടിക്കുന്നതിന് എന്താണ് കുഴപ്പമെന്ന് ലാലേട്ടന്‍ ചോദിച്ചുവെന്നും ജീത്തു ജോസഫ് പറഞ്ഞു.
‘ചിത്രം എഡിറ്റിന് ഇരിക്കുമ്പോള്‍ എഡിറ്റര്‍ അയ്യോ ലാലേട്ടനെ എന്നു പറഞ്ഞ് തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു എഡിറ്റ് ചെയ്യുമ്പോള്‍ ഇത് ലാലേട്ടനല്ല, ജോര്‍ജുകുട്ടിയാണ്. അത് മനസ്സില്‍ കണ്ട് എഡിറ്റ് ചെയ്യുക. മോഹന്‍ലാല്‍ എന്ന താരത്തെ കണ്ട് എഡിറ്റ് ചെയ്യല്ലേയെന്ന് ഞാന്‍ പറഞ്ഞു,’ ജീത്തു ജോസഫ് പറഞ്ഞു.
കഥയ്ക്കനുസരിച്ച് എന്ത് സീനാണോ വേണ്ടത് അത് മനസ്സിലാക്കാന്‍ മലയാളി പ്രേക്ഷകര്‍ക്ക് കഴിയുമെന്നും ജീത്തു ജോസഫ് അഭിമുഖത്തില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക