Entertainment news
ട്വിസ്റ്റുകള്‍ കൊണ്ട് ഞെട്ടിക്കുന്ന ഡയറക്ടര്‍ എന്ന് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നും: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 28, 02:15 pm
Thursday, 28th September 2023, 7:45 pm

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ദൃശ്യം സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. പ്രേക്ഷകര്‍ക്ക് ത്രില്ലിന്റെ വേറിട്ട അനുഭവമാണ് ദൃശ്യം സമ്മാനിച്ചത്.

ഇപ്പോഴിതാ ട്വിസ്റ്റുകള്‍ കൊണ്ട് ഞെട്ടിക്കുന്ന ഡയറക്ടര്‍ എന്ന് കേള്‍ക്കുമ്പോള്‍ തനിക്ക് സങ്കടമാണ് വരുന്നതെന്ന് പറയുകയാണ് ജീത്തു ജോസഫ്. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ട്വിസ്റ്റുകള്‍ കൊണ്ട് ഞെട്ടിക്കുന്ന ഡയറക്ടര്‍ എന്ന് കേള്‍ക്കുമ്പോള്‍ ശരിക്കും സങ്കടമാണ് വരുന്നത്. എല്ലാ സിനിമയിലും ട്വിസ്റ്റുകള്‍ കൊണ്ട് വരാന്‍ കഴിയില്ലലോ എല്ലാ തരം സിനിമകളും ചെയ്യണ്ടെ,’ ജീത്തു ജോസഫ് പറയുന്നു.

താന്‍ വീണ്ടും മോഹന്‍ലാലുമായി ഒന്നിക്കുന്ന നേരില്‍ ഇത്തരത്തില്‍ ട്വിസ്റ്റുകളോ കാര്യങ്ങളോ ഒന്നും തന്നെ ഇല്ലായെന്നും ജീത്തു ജോസഫ് കൂട്ടിചേര്‍ക്കുന്നുണ്ട്.

അതേസമയം തന്റെ വരാനിരിക്കുന്ന മറ്റ് ചിത്രങ്ങളെ പറ്റിയും ജീത്തു ജോസഫ് അഭിമുഖത്തില്‍ പറയുന്നുണ്ട്. മോഹന്‍ലാലുമായി ഒന്നിക്കുന്ന റാമിന് ഇനിയും 45 ദിവസത്തോളം ഷൂട്ടിങ് ബാക്കിയുണ്ടെന്നും, ത്രില്ലര്‍ അല്ലാതെ വേറെയും ഴോണര്‍ സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും ജീത്തു ജോസഫ് പറയുന്നു.

സതീഷ് കുറുപ്പാണ് നേരിന്റെ ഡി.ഒ.പി. നീതി തേടുന്നു (seeking justice) എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ശാന്തി മഹാദേവിയും ജീത്തുവും ചേര്‍ന്നാണ് നേരിന്റെ തിരക്കഥ.

Content Highlight: Jeethu joseph saying that when he hear the master of twist about him he gets sad