തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള സ്ഥാനാര്‍ത്ഥികളെ ജെ.ഡി.എസ് പ്രഖ്യാപിച്ചു. ലൈംഗികാപവാദത്തില്‍പ്പെട്ട അങ്കമാലിയിലെ സിറ്റിംഗ് എം.എല്‍.എ ജോസ് തെറ്റയിലിന് സീറ്റില്ല. തെറ്റയിലിന് പകരം അങ്കമാലി മുന്‍ നഗരസഭാധ്യക്ഷന്‍ ബെന്നി മൂഞ്ഞേലിയെയാണ് അങ്കമാലിയില്‍ ജെ.ഡി.എസ് മത്സരിപ്പിക്കുന്നത്. മൂന്നു സിറ്റിങ് എം.എല്‍.എമാര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
തെറ്റയിലിന് സീറ്റു നല്‍കേണ്ടെന്ന് ജനതാദള്‍ എസ് ജില്ലാ കമ്മിറ്റി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ലൈംഗിക ആരോപണ വിധേയനായ ജോസ് തെറ്റയില്‍ മല്‍സരിക്കുന്നതിനെതിരെ അങ്കമാലിയില്‍ വ്യാപക പോസ്റ്റര്‍ പ്രചരണം നടന്നിരുന്നു. സേവ് എല്‍.ഡി.എഫ് എന്ന പേരില്‍ അടിച്ചിട്ടുള്ള പോസ്റ്ററില്‍ ലൈംഗിക ആരോപണം നേരിട്ടയാളെ സ്ഥാനാര്‍ഥിയാക്കുന്നത് അങ്കമാലിക്ക് അപമാനമാണെന്നു പറഞ്ഞിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അങ്കമാലിയില്‍ നിന്നും 7170 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് തെറ്റയില്‍ ജയിച്ചിരുന്നത്. ജോണി നെല്ലൂരിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയിരുന്നത്.
സ്ഥാനാര്‍ത്ഥികള്‍
തിരുവല്ല മാത്യു ടി. തോമസ്
വടകര സി.കെ.നാണു
ചിറ്റൂര്‍ കെ. കൃഷ്ണന്‍കുട്ടി
കോവളം ജമീല പ്രകാശം
അങ്കമാലി ബെന്നി മൂഞ്ഞേലി