Entertainment
ഓർഡിനറിയിലെ വേഷം ആ സീനിയർ നടനുള്ളതായിരുന്നു, പാലക്കാട് സ്ലാങ്ങെല്ലാം പിന്നെ ചേർത്തത്: ബിജു മേനോൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 18, 07:07 am
Tuesday, 18th February 2025, 12:37 pm

സഹനടനായി കരിയർ തുടങ്ങി പിന്നീട് വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റെ സ്ഥാനം നേടിയെടുത്ത നടനാണ് ബിജു മേനോൻ. പിന്നീട് നായക നടനായി ഉയർന്ന ബിജു മേനോൻ ഇന്ന് മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ്. അയ്യപ്പനും കോശിയും, ആർക്കറിയാം തുടങ്ങിയ സിനിമകളെല്ലാം മികച്ച പ്രകടനം കണ്ട ബിജു മേനോൻ സിനിമകളാണ്.

ബിജു മേനോൻ വലിയ ബ്രേക്ക് നൽകിയ സിനിമയാണ് ഓർഡിനറി. ചിത്രത്തിൽ പാലക്കാടൻ സ്ലാങ് മനോഹരമായി കൈകാര്യം ചെയ്ത് ബിജു മേനോൻ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു. ഓർഡിനറിയുടെ കഥ ആദ്യം പറയുമ്പോൾ താൻ ചെയ്‌ത വേഷത്തിൽ നടൻ മുകേഷിനെയായിരുന്നു തീരുമാനിച്ചതെന്നും പാലക്കാടൻ ഭാഷയെല്ലാം പിന്നെയാണ് സിനിമയിൽ ഉൾപ്പെടുത്തിയതെന്നും ബിജു മേനോൻ കൂട്ടിച്ചേർത്തു. പ്രതിനായകനിൽ നിന്ന് ഇന്നത്തെ ഇമേജിലേക്ക് താൻ മാറിയത് ബോധപൂർവ്വമല്ലെന്നും ബിജു മേനോൻ കൂട്ടിച്ചേർത്തു.

‘വിമർശനങ്ങളോട് മുഖം തിരിഞ്ഞുനിൽക്കുന്നവരൊന്നുമല്ല സിനിമാക്കാർ, വ്യക്തമായി തെറ്റുകൾ ചൂണ്ടികാണിച്ചാൽ അവ ഉൾക്കൊള്ളാൻ ശ്രമിക്കുന്നവരാണ് അധികപേരും.

മോശമായി എന്നുപറയുമ്പോൾ അതിലെന്താണ് പറ്റിയത് എന്ന് പരിശോധിച്ച് സ്വയം തിരുത്താറുമുണ്ട്. എന്നാൽ, കുറ്റപ്പെടുത്താനായി മാത്രം എന്തെങ്കിലുമൊക്കെ ഞാൻ ചെയ്‌ത വേഷങ്ങളുടെ സ്വഭാവം എന്തായിരിക്കുമെന്ന് പ്രേക്ഷകർക്ക് മുൻകൂട്ടി പ്രവചിക്കാൻ കഴിയുമായിരുന്നില്ല.

 

ഇന്ന് ചിരിക്കാനുള്ള എന്തെങ്കിലും വകയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവരെന്നെ നോക്കുന്നത്. മേരിക്കുണ്ടൊരു കുഞ്ഞാട് മുതലാണ് ആ മാറ്റം വന്നുതുടങ്ങുന്നത്. അതിനുശേഷം വന്ന സീനിയേഴ്സ്, ഓർഡിനറി, വെള്ളിമൂങ്ങ എന്നിവയെല്ലാം ആ വഴിക്കുള്ള യാത്രയ്ക്ക് കരുത്തുപകർന്നു. ഓർഡിനറിയുടെ കഥ ആദ്യം പറയുമ്പോൾ ഞാൻ ചെയ്‌ത വേഷത്തിൽ മുകേഷ് ആയിരുന്നു.

പിന്നീട് കാര്യങ്ങൾ മാറിമറഞ്ഞതാണ്. പാലക്കാടൻ ഭാഷയെല്ലാം പിന്നീട് വന്നതാണ്. സിനിമ അങ്ങനെയാണ്. പ്രതിനായകനിൽ നിന്ന് ഇന്നത്തെ ഇമേജിലേക്ക് മാറിയത് ഒരു കൂടുമാറ്റമായി തന്നെയാണ് കാണുന്നത്. ബോധപൂർവം ചെയ്യുന്നതല്ല. ഒഴുക്കിനനുസരിച്ച് നമ്മൾ സ്വയം മാറുന്നതാണ്,’ബിജു മേനോൻ പറയുന്നു.

Content Highlight:  Biju Menon About Casting Of Ordinary Movie