Advertisement
national news
'പ്രളയം വന്നിട്ടും സര്‍ക്കാറിന് ബോധം വന്നില്ല'; കോണ്‍ട്രാക്ടര്‍ ലോബികള്‍ ശക്തമെന്നും ജയറാം രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jun 10, 08:33 am
Wednesday, 10th June 2020, 2:03 pm

ന്യൂദല്‍ഹി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധിക്ക് അനുമതി നല്‍കാനുള്ള തീരുമാനത്തിനെതിരെ മുന്‍ കേന്ദ്ര വനംവകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്.

2018 ലെ പ്രളയത്തിന് ശേഷവും പരിസ്ഥിതി വിഷയത്തില്‍ കാര്യമായ ബോധമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എതിര്‍പ്പും വിദഗ്‌ദ്ധോപദേശവും അവഗണിച്ച് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിലൂടെ കേരള സര്‍ക്കാര്‍ പാരിസ്ഥിതിക ദുരന്തമുണ്ടാക്കുകയാണെന്നാണ് അദ്ദേഹം ട്വിറ്റ് ചെയ്തു.


1983 ല്‍ സൈലന്റ് വാലി പദ്ധതി നിര്‍ത്തി ഇന്ദിരാഗാന്ധി പശ്ചിമഘട്ടത്തെ രക്ഷിച്ചുവെന്നും പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയും ഉത്കണ്ഠയും ധൈര്യവും ഇന്ന് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

”2018 ലെ വിനാശകരമായ വെള്ളപ്പൊക്കത്തിന് ശേഷം കേരള സര്‍ക്കാര്‍ എന്തെങ്കിലും പാരിസ്ഥിതിക ബോധം ലഭിച്ചിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ തീര്‍ച്ചയായും കോണ്‍ട്രാക്ടര്‍ ലോബി ശക്തമാണ്,” അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ