ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവച്ചു; പിന്നാലെ ഇ.ഡി അറസ്റ്റ്, ചംപൈ സോറൻ പുതിയ മുഖ്യമന്ത്രി
റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവച്ചു. ഗതാഗത മന്ത്രിയായ ചംപൈ സോറൻ മുഖ്യമന്ത്രിയായി ചുമതലയേറ്റു.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഇ.ഡി കസ്റ്റഡിയിലെടുത്ത ഹേമന്ത് സോറന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
ഹേമന്ത് സോറന്റെ അറസ്റ്റ് ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ച എം.പി. മഹുവ മാജി സ്ഥിരീകരിച്ചതായി ഇന്ത്യ ടുഡേ പറയുന്നു.
അദ്ദേഹം തന്നെയാണ് ഗവർണറോട് ചംപൈ സോറനെ മുഖ്യമന്ത്രിയായി ചുമതലപ്പെടുത്തുവാൻ അഭ്യർത്ഥിച്ചത്.
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് മിനിട്ടുകൾക്കകമായിരുന്നു ഹേമന്ത് സോറനെ ഇ.ഡി കസ്റ്റഡിയിലെടുത്തത്.
തന്നെയും തന്റെ സമുദായത്തെയും ഉപദ്രവിക്കുവാനാണ് ഇ.ഡി ദൽഹിയിലെ തന്റെ വസതിയിൽ റെയ്ഡ് നടത്തിയത് എന്ന് ഹേമന്ത് സോറൻ നേരത്തെ ആരോപിച്ചിരുന്നു.
ഡൽഹിയിലെ വസതിയിൽ റെയ്ഡ് നടത്തിയതിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥനെതിരെ ഹേമന്ത് സോറൻ പരാതി നൽകിയിരുന്നു.
Content Highlight: Jarkhand CM Hemanth Soren resigned; Arrested by ED, Champai Soren new CM