CAA Protest
കൊവിഡ് 19 പടരുമ്പോഴും പൗരത്വ നിയമ വിരുദ്ധ സമരക്കാരെ വേട്ടയാടി ദല്‍ഹി പൊലീസ്; ജാമിഅ മില്ലിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയാ കോര്‍ഡിനേറ്റര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 12, 02:26 am
Sunday, 12th April 2020, 7:56 am

ന്യൂദല്‍ഹി: ജാമിഅ മില്ലിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയാ കോര്‍ഡിനേറ്റര്‍ സഫൂറ സാഗര്‍ അറസ്റ്റില്‍. വടക്ക്-കിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ വിരുദ്ധ സമരം സംഘടിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് സഫൂറയെ പൊലീസ് അറസ്റ്റ് ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജാഫ്രാബാദില്‍ സ്ത്രീകളുടെ വന്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ കാരണം സഫൂറയാണെന്ന് ദല്‍ഹി പൊലീസ് ജോ. കമ്മീഷണര്‍ അലോക് കുമാര്‍ പറഞ്ഞു. ഈ സമരമാണ് പിന്നീട് അക്രമാസക്തമായതെന്നും ഐ.ബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയും പൊലീസുകാരനായ രത്തന്‍ലാലുമടക്കം 53 പേര്‍ക്ക് ജീവന്‍ നഷ്ടമാകുന്നതിലേക്ക് വഴിവെച്ചതെന്നും പൊലീസ് പറഞ്ഞു.

നേരത്തെ പൗരത്വ നിയമ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികളുടെ കസ്റ്റഡി ദല്‍ഹി കോടതി ഏപ്രില്‍ ആറിന് ഒമ്പത് ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ജാമിഅ മില്ലിയ സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തിരുന്നു. മിറാന്‍ ഹൈദര്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് അറസ്റ്റ് ചെയ്തത്.

ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിന്റെ ദല്‍ഹി യുവജന വിഭാഗത്തിന്റെ തലവന്‍ കൂടിയാണ് അറസ്റ്റിലായ മിറാന്‍ ഹൈദര്‍.

WATCH THIS VIDEO: