തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായ ‘ജല്‍ യാത്ര’ക്ക് തലസ്ഥാനത്ത് സ്വീകരണം നല്‍കി. ഗായകന്‍ അതുല്‍ നറുകരയുടെ സംഗീതപരിപാടിയോടെയാണ് യാത്ര വെള്ളിയാഴ്ച തിരുവനന്തപുരത്ത് സ്വീകരിക്കപ്പെട്ടത്.
ഭാരതത്തിലെ നദികളുടെ ചരിത്രവും അവയുടെ പ്രാധാന്യവും സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായാണ് യാത്ര നടത്തുന്നത്. സാംസ്‌കാരിക മന്ത്രാലയവും ബിഗ് എഫ്.എമ്മും സംയുക്തമായാണ് ജലയാത്ര സംഘടിപ്പിക്കുന്നത്. 12 ആഴ്ച നീളുന്ന ജല്‍ യാത്ര കാമ്പയിന്‍ മെയ് മാസത്തിലാണ് ആരംഭിച്ചത്.
സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷവും ഇന്ത്യയിലെ ജനങ്ങളുടെയും സംസ്‌കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രവും ആഘോഷിക്കാനും സ്മരിക്കാനുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ സംരംഭമാണ് ആ ആാദി കാ അമൃത് മഹോത്സവ്. നദികളുടെ സത്തയുമായി ബന്ധപ്പെടാനും അവയുടെ പ്രാധാന്യത്തെക്കുറിച്ച് ഒരു ഉള്‍ക്കാഴ്ച നേടാന്‍ അതുല്യമായ അവസരം നല്‍കുന്നതാണ് ജല്‍ യാത്ര സംരംഭം.
ജനങ്ങളുടെ ഇടയില്‍ ഇതുസംബന്ധിച്ച് അവബോധം വളര്‍ത്തുന്നതിനുള്ള കൂട്ടായ ശ്രമത്തിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരം നഗരത്തില്‍ അതുല്‍ നറുകരയുടെ മെഗാ സംഗീത പരിപാടി അരങ്ങേറിയതി.
കടുവ സിനിമയിലെ പാലാപ്പള്ളി തിരുപ്പള്ളി, കുമാരിയിലെ പട്ടുടുത്ത് വന്നതും തുടങ്ങിയ ഗാനങ്ങളുടെ ഹൃദ്യമായ അവതരണത്തിലൂടെ അതുല്‍ സദസ്സിനെ ഇളക്കിമറിച്ചു. ജലസംരക്ഷണത്തെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമാകാന്‍ നിരവധിയാളുകളാണെത്തിയത്.
ജല്‍ യാത്ര കാമ്പെയ്നിനായി സാംസ്‌കാരിക മന്ത്രാലയവുമായി പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ടെന്ന് ഈ സംരംഭത്തെക്കുറിച്ച് സംസാരിച്ച ബിഗ് എഫ്.എം സി.ഒ.ഒ സുനില്‍ കുമാരന്‍ പറഞ്ഞു. ജലത്തിന്റെ അതീവപ്രാധാന്യത്തെക്കുറിച്ച് ശ്രോതാക്കളുമായി സംവദിക്കാനും ബോധവത്കരിക്കാനുമുള്ള അപൂര്‍വ്വ അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജല്‍ ശക്തി മന്ത്രാലയത്തിന്റെ പിന്തുണയോടെ 58 നഗരങ്ങളില്‍ ഉടനീളം ജല്‍ യാത്ര ക്യാമ്പയിനിലൂടെ ഇന്ത്യയിലെ നദികളുടെ സമ്പന്നമായ സംസ്‌കാരം ആഘോഷിക്കും. സൂറത്ത്, ഗുവാഹത്തി, വാരണാസി എന്നിവിടങ്ങളില്‍ ഇതിനോടകം സംഘടിപ്പിച്ച സംഗീത പരിപാടികളില്‍ ഈ ക്യാമ്പയിനിന്റെ പ്രചാരണത്തിന് പിന്തുണയുമായി ധാരാളം ആളുകള്‍ എത്തിയിരുന്നു. ബിഗ് എഫ്.എം റേഡിയോ നെറ്റ്വര്‍ക്കിന്റെ ഓണ്‍-എയര്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ഉടനീളം ക്യാമ്പയിന്‍ വിപുലമായി പ്രമോട്ട് ചെയ്യുന്നുണ്ട്. ഒപ്പം വ്യാപകമായ ഓണ്‍-ഗ്രൗണ്ട് പ്രചരണങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
Content Highlight: ‘Jal Yatra’, part of the Azadi Ka Amrit Mahotsav, was welcomed in the capital