Entertainment
മമ്മൂക്കയുടെ ആ സിനിമയിലേക്ക് വിളിച്ചപ്പോള്‍ ഞാനാകെ തരിച്ച് പോയി: ജേക്‌സ് ബിജോയ്

2014 ല്‍ പുറത്തിറങ്ങിയ ‘എയ്ഞ്ചല്‍സ്‘ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് പ്രവേശിച്ച് മലയാള സിനിമക്ക് വ്യത്യസ്ത ഗാനങ്ങളും മികച്ച സ്‌കോറിങ്ങുകളും നല്‍കിയ സംഗീത സംവിധായകനാണ് ജേക്‌സ് ബിജോയ്. രണം, കിങ് ഓഫ് കൊത്ത, കടുവ, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളുടെ സംഗീതം ശ്രദ്ധിക്കപ്പെട്ടിരുന്നു.

2022ല്‍ പുറത്തിറങ്ങിയ സി.ബി.ഐ:5 ദ ബ്രെയിന്‍ എന്ന ചിത്രത്തിനും സംഗീതമൊരുക്കിയത് ജേക്‌സ് ബിജോയ് ആയിരുന്നു. ഇപ്പോള്‍ സി.ബി.ഐ:5 ദ ബ്രെയിനിന് വേണ്ടി സംഗീതമൊരുക്കിയതിനെ കുറിച്ച് സംസാരിക്കുകയാണ് ജേക്‌സ് ബിജോയ്. സി.ബി.ഐ ഫൈവിലേക്ക് സംവിധായകന്‍ കെ. മധു വിളിക്കുമ്പോള്‍ ചെന്നൈയില്‍ ഒരു കോഫി ഷോപ്പില്‍ നില്‍ക്കുകയായിരുന്നുവെന്നും സിനിമയുടെ കാര്യം പറഞ്ഞപ്പോള്‍ താനാകെ തരിച്ച് പോയെന്നും ജേക്‌സ് ബിജോയ് പറയുന്നു.

കുട്ടിക്കാലത്ത് ഏറെ ത്രസിപ്പിച്ച സ്‌കോറാണ് സി.ബി.ഐ സീരിസിന്റേതെന്നും സി.ബി.ഐ സീരിസിന്റെ ഐഡന്റിറ്റി കളയില്ലെന്ന് സംഗീത സംവിധായകന്‍ ശ്യാമിന് വാക്കുകൊടുത്തെന്നും ജേക്‌സ് പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സി.ബി.ഐ ഫൈവിലേക്ക് കെ. മധു സാര്‍ വിളിക്കുമ്പോള്‍ ചെന്നൈയില്‍ ഒരു കോഫി ഷോപ്പില്‍ നില്‍ക്കുകയായിരുന്നു. അദ്ദേഹം കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ ആകെ തരിച്ചു പോയി. കുട്ടിക്കാലത്ത് ഏറെ ത്രസിപ്പിച്ച സ്‌കോറാണ് സി.ബി.ഐ സീരിസിന്റേത്. ആദ്യം ഞാന്‍ ശ്യാം സാറിനെ കണ്ട് അനുവാദം വാങ്ങി. സി.ബി.ഐ സീരിസിന്റെ ഐഡന്റിറ്റി കളയില്ലെന്ന് അദ്ദേഹത്തിന് ഉറപ്പുകൊടുത്താണ് ആ വര്‍ക്ക് ചെയ്തത്.

കുട്ടിക്കാലത്ത് ഏറെ ത്രസിപ്പിച്ച സ്‌കോറാണ് സി.ബി.ഐ സീരിസിന്റേത്

അവസാനം പുറത്തിറങ്ങിയത് ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രമാണ്. അതിലെ നിയോണ്‍ റൈഡ് അടക്കമുള്ള പാട്ടുകളും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും നല്ല അഭിപ്രായം നേടി തന്നു. നാനിയുടെ ‘സരിപ്പോത സനിവാരം’ പടത്തിന്റെ മ്യൂസിക് ഡയറക്ടര്‍ എന്ന ലേബലിലാണ് ഞാന്‍ തെലുങ്ക് പ്രേക്ഷകരുടെ മുന്നില്‍ അറിയപ്പെടുന്നത്.

നാനിയുടെ ‘സരിപ്പോത സനിവാരം’ പടത്തിന്റെ മ്യൂസിക് ഡയറക്ടര്‍ എന്ന ലേബലിലാണ് ഞാന്‍ തെലുങ്ക് പ്രേക്ഷകരുടെ മുന്നില്‍ അറിയപ്പെടുന്നത്

ഹിന്ദിയില്‍ ദേവ, തമിഴില്‍ പോര്‍തൊഴില്‍, ധ്രുവങ്ങള്‍ പതിനാറ് എന്നീ ചിത്രങ്ങള്‍ ബ്രേക്ക് തന്നപ്പോള്‍ തെലുങ്കില്‍ ടാക്‌സി വാലാ, ഒക്കെ ഒക്കെ ജീവിതം, സരിപ്പോത സനിവാരം എന്നീ ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തു. തുടരും, അയാം ഗെയിം, വിലായത്ത് ബുദ്ധ, തുടങ്ങിയ ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്.

സുഹൃത്തുക്കളും കുടുംബവുമാണ് എന്റെ ബലം. ഭാര്യ അന്നയും മക്കള്‍ നോറയും റോസും എല്ലാ കാര്യത്തിനും ഒപ്പമുണ്ട്. സിനിമയിലും ജീവിതത്തിലും എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അത് അവരുടെ പൂര്‍ണ പിന്തുണകൊണ്ടാണ്,’ ജേക്‌സ് ബിജോയ് പറയുന്നു.

Content Highlight: Jakes Bijoy Talks About CBI  5 Movie