India
'താങ്കള്‍ നുണയനാണ്'- നരേന്ദ്ര മോദിക്ക് ജയറാം രമേശ് എഴുതുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Apr 14, 01:26 pm
Monday, 14th April 2014, 6:56 pm

[share]

[] കര്‍ണാടക: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്ക് തുറന്ന കത്തെഴുതി കേന്ദ്രമന്ത്രി ജയറാം രമേശ് രംഗത്ത്.

എന്റെ പ്രിയപ്പെട്ട ശ്രീ നരേന്ദ്ര മോഡിക്ക് എന്ന് തുടങ്ങുന്ന കത്തല്‍ പധാനമായും തനിക്കെതിരെ മോദി നടത്തിയ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടികളാണുള്ളത്.

അന്യായമായ പ്രസ്ഥാവനകളാണ് താങ്കള്‍ നടത്തുന്നത്. താങ്കള്‍ പറയുന്നത് പച്ച നുണകളാണ്. അബദ്ധത്തില്‍ പോലും താങ്കള്‍ക്ക് സത്യം പറയാനാകില്ല എന്നതാണ് വാസ്തവം- കത്തില്‍ പറയുന്നു.

ഇന്ത്യ ഏറ്റവും വൃത്തികെട്ടതും മടിയന്മാരുടെയും രാജ്യമാണെന്ന് ഞാന്‍ പറഞ്ഞു എന്നുള്ള താങ്കളുടെ ആരോപണം ഞാന്‍ പത്രത്തില്‍ കാണുകയുണ്ടായി. താങ്കള്‍ അന്യായമായ പ്രസ്ഥാവനകള്‍ നടത്തുന്ന ആളാണെന്ന് എനിക്കറിയാം. എന്നാല്‍ എനിക്കെതിരെയുള്ള താങ്കളുടെ ഇപ്പോഴത്തെ പ്രസ്ഥാവന വളരെ വിചിത്രമാണ്- കത്തില്‍ എഴുതുന്നു.

തന്റെ ജന്മദേശമായ കര്‍ണാടകയിലെ ചിക്മഗ്ലൂരിലെ അന്താരാഷ്ട്ര കാപ്പി വ്യവസായത്തെ വളര്‍ത്താനുള്ള നിര്‍ദ്ദേശങ്ങള്‍ മോഡി തനിക്ക് നല്‍കിയിരുന്നു എന്ന വാദത്തെ നിര്‍ലജ്ജമായ നുണയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.

എന്റെ കത്തിനോട് താങ്കള്‍ പ്രതികരിക്കുമെന്ന് കരുതുന്നില്ലെങ്കിലും നേരിട്ട് താങ്കള്‍ക്ക് എഴുതണമെന്ന് ഞാന്‍ കരുതുന്നുവെന്നും പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.