Advertisement
Entertainment news
മാസ്സ് മാത്രമല്ല ഫാമിലി മാന്‍ കൂടിയാണ് മുത്തുവേല്‍ പാണ്ഡ്യന്‍; ജയിലറിലെ പുതിയ ഗാനം പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 05, 01:05 pm
Saturday, 5th August 2023, 6:35 pm

രജിനികാന്ത് ചിത്രം ജയിലറിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ റിലീസ് ചെയ്തു. ‘രത്തമാരെ’ എന്ന് തുടങ്ങുന്ന വിഡിയോയാണ് സണ്‍ ടി.വിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി റിലീസ്ചെയ്തിരിക്കുന്നത്.

പേരകുട്ടിയോടൊപ്പമുള്ള രംഗങ്ങളും ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വമ്പന്‍ ഹൈപ്പിലാണ് ജയിലര്‍ റിലീസിന് ഒരുങ്ങുന്നത്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.

അതിഥി വേഷമെങ്കിലും പ്രാധാന്യമുള്ള റോളില്‍ മലയാളത്തില്‍ നിന്നും മോഹന്‍ലാലും സിനിമയിലെത്തുന്നുണ്ട്. പ്രതിനായക വേഷത്തില്‍ വിനായകനും സിനിമയിലുണ്ട്.

തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവാജ് കുമാര്‍, ജാക്കി ഷ്‌റോഫ്, സുനില്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സിനിമയുടേതായി അടുത്തിടെ ഒഫിഷ്യല്‍ ഷോകേസ് എന്ന പേരില്‍ പുറത്തെത്തിയ 2.15 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ വന്‍ വൈറലായിരുന്നു.

ചിത്രത്തിലെ ‘കാവലയ്യാ’ എന്ന ഗാനവും ഏറെ തരംഗമായിരുന്നു. ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.


സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍, വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. ഓഗസ്റ്റ് പത്തിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. പി.ആര്‍.ഒ ശബരി.

Content Highlight: Jailer movie new song lyrical video released