ഹാസ്യ താരമായി സിനിമയിലെത്തി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ള നടനാണ് ജഗദീഷ്. 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങിയ അഭിമന്യു എന്ന സിനിമയിലും ജഗദീഷ് അഭിനയിച്ചിരുന്നു. അതില്‍ മോഹന്‍ലാല്‍ ആയിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്. മികച്ച തിരക്കഥയുടെ പേരിലും സംവിധാനത്തിന്റെ പേരിലും അംഗീകരിക്കപ്പെട്ട ഈ ചിത്രത്തിന്റെ ക്ലൈമാക്‌സിനെ കുറിച്ച് പറയുകയാണ് ജഗദീഷ്.
ആ സിനിമയുടെ ക്ലൈമാക്‌സില്‍ താന്‍ ഇപ്പോഴും ഹാപ്പി എന്‍ഡിങ്ങാണ് ആഗ്രഹിക്കുന്നത് എന്നാണ് നടന്‍ പറയുന്നത്. അതില്‍ താന്‍ മോഹന്‍ലാലിനെ ഒറ്റി കൊടുക്കുന്നത് കൊണ്ട് തന്റെ കഥാപാത്രത്തിനോട് അന്നത്തെ പ്രേക്ഷകര്‍ക്കൊക്കെ വലിയ ദേഷ്യമായിരുന്നെന്നും ജഗദീഷ് പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രിയന് ഒരു ക്രൂര വിനോദമുണ്ട്. അഭിമന്യു എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ ഞാന്‍ ഇപ്പോഴും ഹാപ്പി എന്‍ഡിങ്ങാണ് ആഗ്രഹിക്കുന്നത്. ഞാന്‍ മോഹന്‍ലാലിനെ ഒറ്റി കൊടുക്കുന്നതും അവരെ പൊലീസ് പിടിക്കുന്നതുമായ അതിലുള്ളത്. അതുകൊണ്ട് തന്നെ എന്റെ കഥാപാത്രത്തിനോട് അന്നത്തെ പ്രേക്ഷകര്‍ക്കൊക്കെ വലിയ ദേഷ്യമായിരുന്നു.
ആ സിനിമയില്‍ മോഹന്‍ലാലിനെ ഒറ്റി കൊടുത്തവനായിട്ടാണ് എന്നെ കാണുന്നത്. പുറത്തൊന്നും ഇറങ്ങുമ്പോള്‍ ആളുകള്‍ അതിന്റെ ദേഷ്യം പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ പോലും നമുക്ക് ആവശ്യമില്ലാത്ത ടെന്‍ഷന്‍ ആയിരുന്നു ആ ക്ലൈമാക്‌സ്. ആ സിനിമയില്‍ സത്യത്തില്‍ ഹാപ്പി എന്‍ഡിങ് ആയിരുന്നെങ്കില്‍ എന്തായിരുന്നു കുഴപ്പം,’ ജഗദീഷ് പറയുന്നു.
അഭിമന്യു:
മോഹന്‍ലാലിനും ജഗദീഷിനും പുറമെ ശങ്കര്‍, ഗീത എന്നിവരും ഒന്നിച്ച ചിത്രമായിരുന്നു അഭിമന്യു. ബോംബേ അധോലോകത്തെ ചുറ്റിപ്പറ്റി നടക്കുന്ന കഥയില്‍ ഒരു നിഷ്‌കളങ്കനായ യുവാവ് കുറ്റവാളിയാകുന്നതും പിന്നീടയാള്‍ ആ നഗരത്തിലെ അധോലോകരാജാവാകുന്നതുമാണ് പറയുന്നത്.
അരസന്‍ എന്ന പേരില്‍ തമിഴില്‍ മൊഴിമാറ്റിയിറങ്ങിയ ഈ സിനിമ അവിടെയും വലിയ വിജയമായിരുന്നു. ഹിന്ദിയിലേക്കും അഭിമന്യു മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു.
Content Highlight: Jagadish Talks About Mohanlal’s Abhimanyu Movie