മലയാള സിനിമയിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന നടനാണ് ജഗദീഷ്. പ്രേക്ഷകർക്ക് ഓർത്തോർത്ത് ചിരിക്കാൻ നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച താരം ഈയിടെയായി തെരഞ്ഞെടുക്കുന്ന വേഷങ്ങൾ പലതും ഒരുപാട് വ്യത്യസ്തമാണ്.
മലയാള സിനിമയിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന നടനാണ് ജഗദീഷ്. പ്രേക്ഷകർക്ക് ഓർത്തോർത്ത് ചിരിക്കാൻ നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച താരം ഈയിടെയായി തെരഞ്ഞെടുക്കുന്ന വേഷങ്ങൾ പലതും ഒരുപാട് വ്യത്യസ്തമാണ്.
നിലവിൽ പ്രകടനങ്ങളിലൂടെ കയ്യടി നേടുന്നുണ്ട് ജഗദീഷ്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഫാലിമി, അബ്രഹാം ഓസ്ലർ എന്നീ ചിത്രങ്ങളിലെ പ്രകടനവും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.
രഞ്ജിത്ത് ഒരുക്കിയ ലീല എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് ജഗദീഷ്. അങ്ങനെ ഒരു വേഷം ചെയ്യുന്നത് തനിക്ക് ഒരിക്കലും ചിന്തിക്കാൻ കഴിയില്ലെന്നും അത് അഭിനയിക്കുന്നതിനു മുൻപ് ഭാര്യയോടും മക്കളോടുമെല്ലാം സംസാരിച്ച ശേഷമാണ് അഭിനയിച്ചതെന്നും ജഗദീഷ് പറയുന്നു.
ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലെ വക്കീൽ കഥാപാത്രം ചെയ്യുമ്പോഴും ഈ പ്രയാസം ഉണ്ടായിരുന്നുവെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലീല’യിലെ കഥാപാത്രം കിട്ടിയപ്പോൾ പ്രേക്ഷകർ അതെങ്ങനെ സ്വീകരിക്കുമെന്നോർത്ത് പേടിയുണ്ടായിരുന്നു. ചിത്രത്തിലേക്ക് രഞ്ജിത്ത് വിളിച്ചപ്പോൾ ഞാൻ ഭാര്യയോടും കുട്ടികളോടുമാണ് ആദ്യം അഭിപ്രായം ചോദിച്ചത്. അവർ തന്ന ധൈര്യത്തിലാണ് ആ വേഷം ചെയ്തത്.
അതിനുശേഷമാണ് ഞാൻ സംവിധായകനോട് ഓക്കെ പറഞ്ഞത്. പണ്ട് ഹരികൃഷ്ണൻസിലും ഇതുപോലെ നെഗറ്റീവ് ടച്ചുള്ള ഒരു കഥാപാത്രം ചെയ്തിരുന്നു. ഇത്തരം വ്യത്യസ്തമായ കഥാപാത്രങ്ങൾ നടനെന്ന നിലയിൽ ഏറെ ഗുണം ചെയ്തിട്ടുണ്ട്,’ജഗദീഷ് പറയുന്നു.
അതേസമയം ജഗദീഷ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ഗുരുവായൂരമ്പല നടയിൽ തിയേറ്ററിൽ മികച്ച കളക്ഷനുമായി മുന്നേറുകയാണ്. ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ ബേസിൽ, പൃഥ്വിരാജ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
Content Highlight: Jagadeesh Talk About His Characters In Leela And Hrikrishnans Movie