Kerala News
സഭാ ആസ്ഥാനങ്ങളിലേക്ക് രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രവേശനമില്ല; നിലപാട് കടുപ്പിച്ച് യാക്കോബായ സഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 19, 02:07 pm
Friday, 19th February 2021, 7:37 pm

തിരുവനന്തപുരം: സഭാ തര്‍ക്കത്തില്‍ നിയമ നിര്‍മ്മാണം നടത്താത്തതില്‍ പ്രതിഷേധവുമായി യാക്കോബായ സഭ. ഏത് പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യണമെന്ന് ഇപ്പോള്‍ പറയുന്നില്ലെന്ന് സഭാ പ്രതിനിധികള്‍ പറഞ്ഞു.

ഭരണപക്ഷവും പ്രതിപക്ഷവും തങ്ങളെ ഒരുപോല അവഗണിച്ചെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമെന്നും സഭാ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇടതുപക്ഷ സര്‍ക്കാര്‍ അവകാശ സമരങ്ങളെ കണ്ടില്ലെന്ന് നടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. സഭാ ആസ്ഥാനങ്ങളിലേക്ക് രാഷ്ട്രീയ നേതാക്കള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും പ്രവേശനമുണ്ടാകില്ല, സഭാ പ്രതിനിധികള്‍ പറഞ്ഞു.

ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് കരട് ബില്‍ വരെ സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. പിന്നീട് ഇതില്‍ നിന്ന് പിന്മാറിയതില്‍ നിരാശയുണ്ടെന്ന് മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസും പറഞ്ഞു.

ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ അവഗണിച്ചു. ഈ വേദന വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സഭാ നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ 50 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന സമരം സഭ അവസാനിപ്പിച്ചു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അവകാശ സമരങ്ങളെ കണ്ടില്ലെന്ന് നടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും. സഭാ ആസ്ഥാനങ്ങളിലേക്ക് രാഷ്ട്രീയ നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍കും പ്രവേശനമുണ്ടാകില്ലെന്നും യാക്കോബായ സഭ വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Jacobite Church Tightened Political