പാലം പണിയും റോഡ് പണിയും മാത്രമാണോ രാഷ്ട്രീയം; കേന്ദ്രസര്‍ക്കാരിനെതിരായാണെന്നാണ് ഇരുമുന്നണികളും പറയുന്നത്, പക്ഷേ പ്രചാരണത്തില്‍ കാണുന്നില്ല; ഹരീഷ് വാസുദേവന്‍
കൊച്ചി: ബി.ജെ.പിക്കെതിരെയാണ് തങ്ങളുടെ മത്സരമെന്നാണ് ഇരുമുന്നണികളും പറയുന്നതെങ്കിലും പ്രചാരണത്തില്‍ ഇത് കാണുന്നില്ലെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. പാലം പണിയും റോഡ് പണിയും മാത്രമാണോ രാഷ്ട്രീയം എന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ 5 വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അധികാരത്തില്‍ നടത്തിയ കൈ കടത്തലും ഫെഡറല്‍ സിസ്റ്റത്തെ ശിഥിലപ്പെടുത്തലും പല വിഷയങ്ങളിലും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യം, ട്രാന്‍സ്പോര്‍ട്ട് , ഡിജിറ്റല്‍, കമ്മ്യൂണിക്കേഷന്‍, ടാക്‌സിങ് അങ്ങനെ നിരവധി. ജി.എസ്.ടി, മോട്ടോര്‍ വെഹിക്കിളിന് കേന്ദ്രീകൃത സംവിധാനം, പല മുഖങ്ങളില്‍ കേന്ദ്രം നടപ്പാക്കുന്നത് ഫെഡറല്‍ വ്യവസ്ഥയ്ക്ക് എതിരായ നീക്കം തന്നെയാണ് എന്നും ഹരീഷ് ചൂണ്ടിക്കാട്ടി.
എത്ര വിഷയങ്ങളില്‍ എല്‍.ഡി.എഫ് – യു.ഡി.എഫ് മുന്നണികള്‍ ജനങ്ങളോട് സംവദിച്ചുവെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയം എന്നാല്‍ പാലം പണിയും റോഡ് പണിയും മാത്രമല്ലല്ലോ, ഇതാണ് രാഷ്ട്രീയം. സ്റ്റേറ്റുകളുടെ അധികാരത്തിലേക്ക് കേന്ദ്രം കടന്നു കയറുന്നതിനെ എങ്ങനെയൊക്കെ പ്രതിരോധിക്കും എന്ന കാര്യം ഇരുമുന്നണികളും കാര്യമായി മിണ്ടി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറലിസം ശക്തിപ്പെടുത്താന്‍ ബി.ജെ.പിക്ക് എതിരെ എന്തൊക്കെ രീതിയില്‍ പ്രവര്‍ത്തിക്കും എന്നുകൂടി എല്‍.ഡി.എഫ് – യു.ഡി.എഫ് മുന്നണികള്‍ മാനിഫെസ്റ്റോയില്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,
‘ബി.ജെ.പിക്കെതിരെയാണ് ഞങ്ങളുടെ മത്സരം’ എന്നാണ് ഇരു മുന്നണികളുടെയും അവകാശവാദം. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അധികാരത്തില്‍ നടത്തിയ കൈ കടത്തലും ഫെഡറല്‍ സിസ്റ്റത്തെ ശിഥിലപ്പെടുത്തലും പല വിഷയങ്ങളിലും ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ട്രാന്‍സ്പോര്‍ട്ട് , ഡിജിറ്റല്‍, കമ്മ്യൂണിക്കേഷന്‍, ടാക്‌സിങ് അങ്ങനെ നിരവധി. GST, മോട്ടോര്‍ വെഹിക്കിളിനു കേന്ദ്രീകൃത സംവിധാനം, പല മുഖങ്ങളില്‍ കേന്ദ്രം നടപ്പാക്കുന്നത് ഫെഡറല്‍ വ്യവസ്ഥയ്ക്ക് എതിരായ നീക്കം തന്നെയാണ്. എത്ര വിഷയങ്ങളില്‍ LDF-UDF മുന്നണികള്‍ ജനങ്ങളോട് സംവദിച്ചു? ഭൂമി കൂടി ആധാര്‍ ലിങ്ക് ചെയ്യാനാണ് LDF ഉത്തരവിട്ടത്. UDF നു എതിര്‍പ്പുമില്ല. വിദ്യാഭ്യാസ രംഗത്തും സമാന നീക്കം കാണാം.
രാഷ്ട്രീയം എന്നാല്‍ പാലം പണിയും റോഡ് പണിയും മാത്രമല്ലല്ലോ, ഇതാണ് രാഷ്ട്രീയം. സ്റ്റേറ്റുകളുടെ അധികാരത്തിലേക്ക് കേന്ദ്രം കടന്നു കയറുന്നതിനെ എങ്ങനെയൊക്കെ പ്രതിരോധിക്കും എന്ന കാര്യം ഇരുമുന്നണികളും കാര്യമായി മിണ്ടി കാണുന്നില്ല.
തമിഴ്നാട്ടിലെ പ്രകടനപത്രികയില്‍ ഇതിനെതിരായ ചില പ്രതിരോധങ്ങള്‍ വാഗ്ദാനമായി കാണാനുണ്ടെന്നും കേരളത്തിലെ പ്രകടന പത്രികയില്‍ എന്തൊക്കെ ഉണ്ടാകുമെന്ന് നോക്കി ഇരിക്കുകയാണെന്നും Anivar Aravind ന്റെ പോസ്റ്റ് കണ്ടപ്പോഴാണ് ഏറ്റവും പ്രാഥമികമായ രാഷ്ട്രീയം പോലും ചര്‍ച്ച ചെയ്യപ്പെടുന്നില്ലലോ എന്നു തോന്നിയത്.
ഫെഡറലിസം ശക്തിപ്പെടുത്താന്‍ BJP ക്ക് എതിരെ എന്തൊക്കെ രീതിയില്‍ പ്രവര്‍ത്തിക്കും എന്നുകൂടി LDF-UDF മുന്നണികള്‍ മാനിഫെസ്റ്റോയില്‍ വ്യക്തമാക്കണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക