ഐ.പി.എല്‍ 2024ലെ 52ാം മത്സരത്തിനാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സാണ് മത്സരത്തില്‍ ഹോം ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ ആര്‍.സി.ബി നായകന്‍ ഫാഫ് ഡു പ്ലെസി ബൗളിങ് തെരഞ്ഞെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് തുടക്കത്തിലേ പിഴച്ചു. രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ടീം സ്‌കോര്‍ ഒന്നില്‍ നില്‍ക്കവെ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ ടൈറ്റന്‍സിന് നഷ്ടമായി. ഏഴ് പന്തില്‍ നിന്നും വെറും ഒരു റണ്‍സ് നേടിയാണ് സാഹ മടങ്ങിയത്.
ടീം സ്‌കോര്‍ പത്തില്‍ നില്‍ക്കവെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മടങ്ങി. തന്റെ രണ്ടാം ഓവറില്‍ മുഹമ്മദ് സിറാജാണ് താരത്തെ പുറത്താക്കിയത്. ഏഴ് പന്തില്‍ രണ്ട് റണ്‍സ് നേടി നില്‍ക്കവെ വൈശാഖ് വിജയ്കുമാറിന്റെ കൈകളിലെത്തിച്ചാണ് സിറാജ് ഗില്ലിനെ മടക്കിയത്.
— Royal Challengers Bengaluru (@RCBTweets) May 4, 2024
ടീം ടോട്ടലിലേക്ക് ഒമ്പത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്നാം വിക്കറ്റും ടീമിന് നഷ്ടമായി. 14 പന്തില്‍ ആറ് റണ്‍സ് നേടിയ സായ് സുദര്‍ശന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. വിരാട് കോഹ്‌ലിയുടെ കൈകളിലെത്തിച്ച് കാമറൂണ്‍ ഗ്രീനാണ് സായ് സുദര്‍ശനെ പവലിയനിലേക്ക് മടക്കിയയച്ചത്.
— Royal Challengers Bengaluru (@RCBTweets) May 4, 2024
ഇതിന് പിന്നാലെ രണ്ട് മോശം റെക്കോഡുകളാണ് ടൈറ്റന്‍സിനെ തേടിയെത്തിയത്. ഈ സീസണിലെ ഏറ്റവും മോശം പവര്‍പ്ലേ സ്‌കോറാണ് ടീം റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കുറിച്ചിരിക്കുന്നത്.
ഇതിന് പുറമെ ഗുജറാത്ത് ടൈറ്റന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പവര്‍പ്ലേ സ്‌കോര്‍ എന്ന മോശം നേട്ടവും ടീമിനെ തേടിയെത്തി.
അതേസമയം, നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 61ന് മൂന്ന് എന്ന നിലയിലാണ് ടൈറ്റന്‍സ്. ഷാരൂഖ് ഖാനും ഡേവിഡ് മില്ലറും ചേര്‍ന്നാണ് സ്‌കോര്‍ ഉയര്‍ത്തുന്നത്. മില്ലര്‍ 14 പന്തില്‍ 19 റണ്‍സടിച്ചപ്പോള്‍ 18 പന്തില്‍ 28 റണ്‍സാണ് ഷാരൂഖ് ഖാന്റെ സമ്പാദ്യം.