രാജസ്ഥാന്റെ ജേഴ്‌സിയില്‍ ഇതാ എന്റെ പേരും; ചരിത്രം കുറിക്കാന്‍ സഞ്ജുവും സംഘവും; ഏപ്രില്‍ ആറ് ഇന്ത്യയിലെ സ്ത്രീകള്‍ക്ക്
IPL
രാജസ്ഥാന്റെ ജേഴ്‌സിയില്‍ ഇതാ എന്റെ പേരും; ചരിത്രം കുറിക്കാന്‍ സഞ്ജുവും സംഘവും; ഏപ്രില്‍ ആറ് ഇന്ത്യയിലെ സ്ത്രീകള്‍ക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 13th March 2024, 12:31 pm

ഐ.പി.എല്‍ 2024ന് കൊടിയേറാന്‍ പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെ പുതിയ ജേഴ്‌സി പുറത്തിറക്കി രാജസ്ഥാന്‍ റോയല്‍സ്. ഏപ്രില്‍ ആറിന് തങ്ങളുടെ ഹോം സ്‌റ്റേഡിയമായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടക്കുന്ന മത്സരത്തിലാണ് രാജസ്ഥാന്‍ തങ്ങളുടെ സ്‌പെഷ്യല്‍ ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങുക.

ഫുള്‍ പിങ്ക് നിറത്തിലാണ് രാജസ്ഥാന്‍ ബെംഗളൂരുവിനോട് ഏറ്റുമുട്ടുക. സ്ത്രീകള്‍ക്കുള്ള ആദരമായാണ് രാജസ്ഥാന്‍ റോയല്‍സ് പുതിയ ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്.

വിവിധ മേഖലയിലെ സ്ത്രീകളുടെ സംഭാവനകള്‍ ഓര്‍മിപ്പിക്കുന്നതാണ് ഈ ജേഴ്‌സി. ഐ.പി.എല്‍ 2024ന് മുമ്പ് ജേഴ്‌സി സ്ത്രീകള്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് രാജസ്ഥാന്‍ ശക്തമായ പ്രസ്താവനയാണ് നടത്തിയിരിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സ് ഫൗണ്ടേഷന് കീഴില്‍ സ്വയം പ്രാപ്തരായ സ്ത്രീകളുടെ പേരും ജേഴ്‌സിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവരുടെ അനുഭവങ്ങളും സ്വപ്‌നങ്ങളും ഉള്‍പ്പെടുത്തി രാജസ്ഥാന്‍ പങ്കുവെച്ച വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അതേസമയം, പരിക്കേറ്റ പേസര്‍ പ്രസിദ്ധ് കൃഷ്ണയുടെ അഭാവമാണ് ടീമിന് തിരിച്ചടിയായിരിക്കുന്നത്. താരത്തിന് സീസണ്‍ പൂര്‍ണമായും നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. പരിക്ക് കാരണം 2023ലും പ്രസിദ്ധിന് കളത്തിലിറങ്ങാന്‍ സാധിച്ചിരുന്നില്ല.

മാര്‍ച്ച് 24നാണ് രാജസ്ഥാന്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്. തങ്ങളുടെ കോട്ടയായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിട്ടാണ് റോയല്‍സ് ക്യാംപെയ്ന്‍ ആരംഭിക്കുന്നത്.

ഐ.പി.എല്‍ 2024ലെ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരക്രമങ്ങള്‍

vs ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – മാര്‍ച്ച് 24 – സവായ് മാന്‍സിങ് സ്റ്റേഡിയം ജയ്പൂര്‍

vs ദല്‍ഹി ക്യാപ്പിറ്റല്‍സ് – മാര്‍ച്ച് 28 – സവായ് മാന്‍സിങ് സ്റ്റേഡിയം ജയ്പൂര്‍

vs മുംബൈ ഇന്ത്യന്‍സ് – ഏപ്രില്‍ – 1 – മുംബൈ വാംഖഡെ സ്റ്റേഡിയം

vs റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ഏപ്രില്‍ 6 – സവായ് മാന്‍സിങ് സ്റ്റേഡിയം ജയ്പൂര്‍

അതേസമയം, കഴിഞ്ഞ ഡിസംബറില്‍ നടന്ന താരലേലത്തില്‍ സൂപ്പര്‍ താരങ്ങളെ ഉള്‍പ്പെടുത്തി രാജസ്ഥാന്‍ തങ്ങളുടെ സ്‌ക്വാഡ് ഡെപ്ത് വര്‍ധിപ്പിച്ചിരുന്നു. വിന്‍ഡീസ് കരുത്തന്‍ റോവ്മന്‍ പവലും പ്രോട്ടിയാസ് പേസര്‍ നാന്ദ്രേ ബര്‍ഗറിനും പുറമെ ആഭ്യന്തര തലത്തില്‍ തിളങ്ങിയ ശുഭം ദുബെയെയും രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു.

 

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ് 2024

ബാറ്റര്‍

യശസ്വി ജെയ്സ്വാള്‍
ഷിംറോണ്‍ ഹെറ്റ്മെയര്‍*
റോവ്മന്‍ പവല്‍*
ശുഭം ദുബെ

ഓള്‍ റൗണ്ടര്‍

ആര്‍. അശ്വിന്‍
റിയാന്‍ പരാഗ്
ആബിദ് മുഷ്താഖ്

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍)
ജോസ് ബട്‌ലര്‍*
ധ്രുവ് ജുറെല്‍
കുണാല്‍ സിങ് റാത്തോര്‍
ടോം കോലര്‍-കാഡ്മോര്‍*
ഡോണോവന്‍ ഫെരേര*

ബൗളര്‍മാര്‍

ട്രെന്റ് ബോള്‍ട്ട്*
യൂസ്വേന്ദ്ര ചഹല്‍
ആദം സാംപ*
ആവേശ് ഖാന്‍
സന്ദീപ് ശര്‍മ
നവ്ദീപ് സെയ്നി
കുല്‍ദീപ് സെന്‍
നാന്ദ്രേ ബര്‍ഗര്‍*

(* ഓവര്‍സീസ് താരങ്ങള്‍)

 

Content Highlight: IPL 2024: Rajasthan Royals released new jersey