ഐ.പി.എല്‍ 2024ന് മുന്നോടിയായി ഡിസംബറില്‍ നടന്ന താരലേലത്തില്‍ രാജസ്ഥാന്‍ സ്വന്തമാക്കിയ താരമായിരുന്നു നാന്ദ്രേ ബര്‍ഗര്‍. 50 ലക്ഷം രൂപക്കാണ് ഈ സൗത്ത് ആഫ്രിക്കന്‍ ഇടംകയ്യന്‍ പേസറെ രാജസ്ഥാന്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലെത്തിച്ചത്.
ലേലത്തില്‍ താരത്തെ സ്വന്തമാക്കുമ്പോള്‍ അധികം പ്രതീക്ഷകളൊന്നും ആരാധകരും വെച്ചുപുലര്‍ത്തിയിരുന്നില്ല. എന്നാല്‍ താരലേലത്തിന്റെ സമയത്ത് സൗത്ത് ആഫ്രിക്കയില്‍ പര്യടനം നടത്തിയിരുന്ന ഇന്ത്യക്കെതിരായ പരമ്പരയില്‍ വിക്കറ്റുകളെറിഞ്ഞിട്ടതോടെ രാജസ്ഥാന്‍ ആരാധകര്‍ക്കിടയില്‍ മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയിലും ബര്‍ഗറെന്ന പേര് ചര്‍ച്ചയായി.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം അരങ്ങേറ്റം കുറിച്ച ബര്‍ഗര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 3 ഓവറില്‍ 30 റണ്‍സിന് ഒരു വിക്കറ്റാണ് താരം നേടിയത്.
ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ രണ്ടാം മത്സരത്തില്‍ താരം തന്റെ പ്രകടനം ഒന്നുകൂടി മെച്ചപ്പെടുത്തി. മൂന്ന് ഓവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റാണ് താരം നേടിയത്. അപകടകാരിയായ മിച്ചല്‍ മാര്‍ഷിന്റെയും രഞ്ജി സൂപ്പര്‍ താരം റിക്കി ഭുയിയുടെയും വിക്കറ്റാണ് ബര്‍ഗര്‍ നേടിയത്.
ഇപ്പോള്‍ ഐ.പി.എല്‍ 2024ലെ ആദ്യ പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു മികച്ച നേട്ടമാണ് ബര്‍ഗറിനെ തേടിയെത്തിയത്. സീസണില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും വേഗതയേറിയ ഡെലിവെറിയുടെ റെക്കോഡാണ് രാജസ്ഥാന്റെ സ്റ്റാര്‍ പേസര്‍ സ്വന്തമാക്കിയത്. 153 കിലോമീറ്റര്‍ വേഗതയിലാണ് താരം പന്തെറിഞ്ഞത്.
അതേസമയം, സീസണില്‍ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ രണ്ടും വിജയിച്ച രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. നാല് പോയിന്റാണ് രാജസ്ഥാനുള്ളത്.
രണ്ട് മത്സരങ്ങള്‍ വീതം വിജയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും നാല് പോയിന്റ് വീതമാണെങ്കിലും നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് മൂന്നാം സ്ഥാനത്തുള്ളത്.
ഏപ്രില്‍ ഒന്നിനാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. സീസണില്‍ കളിച്ച രണ്ട് മത്സരത്തിലും പരാജയപ്പെട്ട മുംബൈ ഒമ്പതാം സ്ഥാനത്താണ