എ.പി.എല്‍ 2024ലെ 38ാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് ഹോം ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളികള്‍.
സീസണില്‍ ഇത് രണ്ടാം തവണയാണ് രാജസ്ഥാനും മുംബൈയും ഏറ്റുമുട്ടുന്നത്. നേരത്തെ വാംഖഡെയില്‍ നടന്ന മത്സരത്തില്‍ സഞ്ജുവും സംഘവും ആധികാരികമായ വിജയം സ്വന്തമാക്കിയിരുന്നു.
രാജസ്ഥാനെതിരെ പ്രതികാരം വീട്ടാനൊരുങ്ങിയെത്തിയ മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ ബാറ്റിങ് തെരഞ്ഞെടുത്തു. ടോസ് ലഭിച്ചാല്‍ തങ്ങള്‍ ബൗളിങ് തന്നെ തെരഞ്ഞെടുക്കുമായിരുന്നു എന്നും ഇക്കാരണത്താല്‍ തന്നെ ടോസ് നഷ്ടപ്പെട്ടതില്‍ നിരാശയില്ലെന്നുമായിരുന്നു ടോസിന് പിന്നാലെ സഞ്ജു പറഞ്ഞത്.
🚨 Toss Update 🚨
Mumbai Indians elect to bat against Rajasthan Royals.
നിലവില്‍ ഏഴ് മത്സരത്തില്‍ നിന്നും മൂന്ന് ജയവും നാല് തോല്‍വിയുമായി ആറ് പോയിന്റാണ് ഹര്‍ദിക്കിനും സംഘത്തിനുമുള്ളത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് മുംബൈ.
കളിച്ച ഏഴ് മത്സരത്തില്‍ ആറിലും വിജയിച്ച് 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍. സ്വന്തം കോട്ടയായ എസ്.എം.എസ്സിലും മുംബൈയെ പരാജയപ്പെടുത്തി പ്ലേ ഓഫിനുള്ള റേസില്‍ എതിരാളികളെ പിന്നിലാക്കാനുള്ള ശ്രമത്തിലാണ് സഞ്ജുവും രാജസ്ഥാനും.
മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, നേഹല്‍ വധേര, ജെറാള്‍ഡ് കോട്‌സി, മുഹമ്മദ് നബി, പിയൂഷ് ചൗള, ജസ്പ്രീത് ബുംറ.