പവര്‍പ്ലേയില്‍ മുഹമ്മദ് സിറാജ് രണ്ട് ഓവറില്‍ 29 റണ്‍സ് വഴങ്ങിയപ്പോള്‍ യാഷ് ദയാല്‍ മൂന്ന് ഓവറില്‍ 37 റണ്‍സും വഴങ്ങി. ഒരു ഓവറില്‍ 14 റണ്‍സാണ് അല്‍സാരി ജോസഫ് വിട്ടുകൊടുത്തത്.
A quick-fire 47 off just 22 deliveries 💥💥
An entertaining opening act from Sunil Narine comes to an end 👏👏
എന്നാല്‍ പിന്നാലെയെത്തിയ സൂപ്പര്‍ താരം വെങ്കിടേഷ് അയ്യര്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
നേരിട്ട 29ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് വെങ്കിടേഷ് അയ്യര്‍ ഐ.പി.എല്‍ ചരിത്രത്തിലെ ഏട്ടാം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. തൊട്ടടുത്ത പന്തില്‍ താരം പുറത്താവുകും ചെയ്തു.
ഐ.പി.എല്‍ 2024ല്‍ ഇതാദ്യമായാണ് ഒരു ടീം ഹോം ഗ്രൗണ്ടില്‍ പരാജയപ്പെടുന്നത്. ഇതിന് മുമ്പ് നടന്ന ഒമ്പത് മത്സരത്തില്‍ ഒമ്പതിലും ഹോം ടീം വിജയം സ്വന്തമാക്കിയിരുന്നു.