മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സ്-കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിലെ മോശം അംപയറിംഗിനെതിരെ ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. മത്സരത്തിലെ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം അംപയറിനാണ് നല്‍കേണ്ടതെന്ന് സെവാഗ് പറഞ്ഞു.
‘മത്സരത്തില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരത്തിനുള്ള താരത്തെ തെരഞ്ഞടുത്തതിനോട് എനിക്കു വിയോജിപ്പുണ്ട്. ക്രീസില്‍ തൊട്ടില്ലെന്ന കാരണത്താല്‍ പഞ്ചാബിന്റെ ഒരു റണ്‍ കുറച്ച ആ അംപയറിനാണ് യഥാര്‍ഥത്തില്‍ പുരസ്‌കാരം നല്‍കേണ്ടത്. ആ പിഴവാണ് മത്സരഫലം നിര്‍ണയിച്ചത്’ ,സെവാഗ് കുറിച്ചു.
I don’t agree with the man of the match choice . The umpire who gave this short run should have been man of the match.
Short Run nahin tha. And that was the difference. #DCvKXIP pic.twitter.com/7u7KKJXCLb— Virender Sehwag (@virendersehwag) September 20, 2020
അടുത്തിടെ ഐ.സി.സിയുടെ എലീറ്റ് പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി അംപയര്‍ നിതിന്‍ മേനോനാണ് പിഴവു സംഭവിച്ചത്. ആവേശകരമായ നിമിഷങ്ങള്‍ക്കൊടുവില്‍ ‘ടൈ’യില്‍ അവസാനിച്ച മത്സരത്തില്‍ അംപയറിന്റെ ഈ പിഴവ് മത്സരഫലത്തെ സ്വാധീനിച്ചുവെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വിവാദം ഉടലെടുത്തത്.
മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ 19ാം ഓവറില്‍ പഞ്ചാബ് താരങ്ങളായ മായങ്ക് അഗര്‍വാളും ക്രിസ് ജോര്‍ദാനും നേടിയ ഡബിളില്‍ ഒരു റണ്‍, ജോര്‍ദാന്‍ ക്രീസില്‍ തൊട്ടില്ലെന്ന കാരണത്താല്‍ അപംയര്‍ അനുവദിച്ചിരുന്നില്ല.