Ipl 2020
വിരാടിന് രക്ഷിക്കാനായില്ല; റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ദല്‍ഹിക്ക് വിജയം
സ്പോര്‍ട്സ് ഡെസ്‌ക്
2020 Oct 05, 06:21 pm
Monday, 5th October 2020, 11:51 pm

ദുബായ്: റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് 59 റണ്‍സ് വിജയം. ബാംഗ്ലൂരിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ദല്‍ഹി 197 റണ്‍സെടുത്താണ് വിജയം കൈവരിച്ചത്. പൃഥ്വി ഷാ – ശിഖര്‍ ധവാന്‍ ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് ദല്‍ഹിക്ക് നല്‍കിയത്.

ബൗളര്‍മാരുടെ മികവാണ് ദല്‍ഹിക്ക് തുണയായത്. 39 പന്തില്‍ നിന്ന് ഒരു സിക്സും രണ്ടു ഫോറുമടക്കം 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. കാഗിസോ റബാദയുടെ മോശം പെര്‍ഫോര്‍മന്‍സ് ബാംഗ്ലൂരിന് വിനയായി. അക്ഷര്‍ പട്ടേല്‍ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തി.

197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് സ്‌കോര്‍ 20-ല്‍ നില്‍ക്കെ ഫോമിലുള്ള ദേവ്ദത്ത് പടിക്കലിനെ (4) നഷ്ടമായി. തൊട്ടടുത്ത ഓവറില്‍ ആരോണ്‍ ഫിഞ്ചിനെ മടക്കി അക്ഷര്‍ പട്ടേല്‍ ബാംഗ്ലൂരിനെ പ്രതിരോധത്തിലാക്കി. 14 പന്തില്‍ നിന്ന് 13 റണ്‍സ് മാത്രമാണ് ഫിഞ്ചിന് നേടാനായത്.

വൈകാതെ ആറു പന്തില്‍ നിന്ന് ഒമ്പത് റണ്‍സെടുത്ത ഡിവില്ലിയേഴ്സും മോയിന്‍ അലിയും (11) മടങ്ങിയതോടെ ദല്‍ഹി കളിയില്‍ പിടിമുറുക്കി.

വാഷിങ്ടണ്‍ സുന്ദര്‍ (17), ശിവം ദുബെ (11), ഇസുരു ഉദാന (1), സിറാജ് (5) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സെടുത്തത്.

അര്‍ധ സെഞ്ചുറി നേടിയ മാര്‍ക്കസ് സ്റ്റോയ്നിസും തകര്‍ത്തടിച്ച പൃഥ്വി ഷായുമാണ് ദല്‍ഹിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 26 പന്തുകള്‍ നേരിട്ട സ്റ്റോയ്നിസ് രണ്ടു സിക്സും ആറ് ഫോറുമടക്കം 53 റണ്‍സോടെ പുറത്താകാതെ നിന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: IPL 2020 live Delhi win against Bangalore royal challengers