രാമക്ഷേത്രത്തിന്റെ ഭൂമിപൂജാ ചടങ്ങിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ക്ഷണിക്കണമെന്ന് കോണ്‍ഗ്രസ്; കോടതി വിധിയോടെ തര്‍ക്കം തീര്‍ന്നെന്ന് സല്‍മാന്‍ ഖുര്‍ഷിദ്
ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമി പൂജാ ചടങ്ങിലേക്ക് എല്ലാ രാഷ്ട്രീയപാര്‍ട്ടികളേയും ക്ഷണിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്. എല്ലാ ദേശീയ പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ സംബന്ധിക്കണമെന്നും അവരെ ക്ഷണിക്കണമെന്നും സംഘാടകരോട് സല്‍മാന്‍ ഖുര്‍ഷിദ് ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി വിധി വന്നതോടെ ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം അവസാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരും ഒന്നിച്ച് ചടങ്ങില്‍ പങ്കെടുക്കണമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
മുതിര്‍ന്ന ബി.ജെ.പി നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്ന എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയവര്‍ ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ ആസൂത്രകരാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക