പ്രേമം എന്ന രാജ്യത്തെ വായിക്കുന്നതിനു മുമ്പ്...
Discourse
പ്രേമം എന്ന രാജ്യത്തെ വായിക്കുന്നതിനു മുമ്പ്...
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th July 2012, 8:43 pm

പ്രേമം എന്ന സാങ്കല്‍പിക രാജ്യത്ത് “മൂന്ന്” നടപ്പിലാക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്?

മനുഷ്യന് ചിന്തിക്കാനോ, ചിരിക്കാനോ, എന്തിന് ശ്വാസം കഴിക്കാനോ പോലും
“അനുവദിക്കപ്പെട്ട ക്വാട്ടകള്‍” നോക്കേണ്ടി വരുന്ന ഒരു കാലമായിരുന്നു അത്.
മുകളില്‍ നോക്കിയവരെല്ലാം  കണ്ടത് അശാന്തതയുടെ മേഘവഴികള്‍ മാത്രം.
ആകാശം പോലും പെയ്തിട്ടത് വലിയ വലിയ ജയിലഴികള്‍.
അവിടെ പറന്നത് ചത്തൊടുങ്ങിയ പറവകളായിരുന്നു!.

ഇങ്ങനെ തീര്‍ത്തും നിഷ്ഠുരമായ ഒരു  കാലത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനതയുടെ കഥയാണ് “മൂന്ന്”.
പ്രേമം എന്ന സാങ്കല്‍പിക രാജ്യത്ത് “മൂന്ന്” നടപ്പിലാക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്?

ഈജിപ്തിലും അറേബ്യന്‍ രാഷ്ട്രങ്ങളിലും മുല്ലപ്പൂ വിപ്ലവം വിരിഞ്ഞു കാണുമ്പോള്‍, അതിന്റെ തെന്നലുകള്‍ രാജ്യങ്ങള്‍ ഭേഭിച്ച്
കടന്നല്‍ക്കൂട്ടം കണക്ക് മുന്നേറുമ്പോള്‍ നമുക്ക് മനസ്സിലാകുന്നു, “മൂന്ന്” ഈ കഥകള്‍ കൂടിയാണ്.

ഇങ്ങനെ, പോയ കാലത്തിന്റെ, വല്ലാതെ പോയ്‌പോയ നടപ്പുകാലത്തിന്റെ, വരാനിരിക്കുന്ന കാലത്തിന്റെ ചുവപ്പു ചോര കലര്‍ന്ന
കടലാസിലാണ് ഈ നോവല്‍ എഴുതപ്പെട്ടിരിക്കുന്നത്. ടി പി ചന്ദ്രശേഖരന്റെ മുഖത്തിനേറ്റ 51 വെട്ടുകള്‍ ഈ നോവലിലും മുറിഞ്ഞു
കിടക്കുന്നത് യാദൃശ്ചികമാവാനിടയില്ല.

യുവ എഴുത്തുകാരന്‍ വി എച്ച് നിഷാദ് എഴുതി ചന്ദ്രിക ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച “മൂന്ന്” എന്ന നോവലിന്റെ ഓണ്‍ലൈന്‍ പതിപ്പ്
ഡൂള്‍ ന്യൂസ് ജൂലൈ 11 മുതല്‍ പ്രസിദ്ധീകരിക്കുന്നു.