ഡൂള്‍ന്യൂസ് ഡെസ്‌ക്1 min
[] ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് സുവര്‍ണ നേട്ടം. വനിതകളുടെ 4 ഗുണം 400 മീറ്റര്‍ റിലേയിലാണ് ഇന്ത്യക്ക്‌സ്വര്‍ണം ലഭിച്ചത്.
മലയാളി താരം ടിന്റു ലൂക്ക, പ്രിയങ്ക പവര്‍, മണ്‍ദീപ് കൗര്‍, ആര്‍.പൂവമ്മ എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് സ്വര്‍ണം നേടിയത്. ടിന്റു ലൂക്കയുടെ നിര്‍ണായക ലീഡാണ് ഇന്ത്യക്ക് സ്വര്‍ണത്തിളക്കം സമ്മാനിച്ചത്. ഗെയിംസ് റെക്കോര്‍ഡോടെയാണ് റിലേയില്‍ ഇന്ത്യ വിജയം നേടിയത്.
കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും ഈ ഇനത്തില്‍ ഇന്ത്യക്കായിരുന്നു സ്വര്‍ണം.അതേസമയം വനിതകളുടെ 5000 മീറ്ററില്‍ മലയാളി താരം ഒ.പി. ജെയ്ഷ നാലാം സ്ഥാനത്തെത്തി. മെഡല്‍ പ്രതീക്ഷയായിരുന്ന മലയാളി താരം പ്രീജ ശ്രീധരന്‍ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.