India vs Sri Lanka
ധവാനും സൂര്യകുമാറുമടക്കം എട്ട് താരങ്ങള്‍ നിരീക്ഷണത്തില്‍; രണ്ടാം ടി-20യ്ക്ക് പുതിയ ഇലവന്‍?
സ്പോര്‍ട്സ് ഡെസ്‌ക്
2021 Jul 28, 10:47 am
Wednesday, 28th July 2021, 4:17 pm

കൊളംബോ: കൊവിഡ് പോസിറ്റീവായ ക്രുണാള്‍ പാണ്ഡ്യയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ എട്ട് ഇന്ത്യന്‍ താരങ്ങള്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി-20യില്‍ ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്.

ക്യാപ്റ്റന്‍ ശിഖര്‍ ധവാനുള്‍പ്പടെയുള്ള മുന്‍നിര താരങ്ങളെ ഐസൊലേഷനിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മികച്ച ഫോമില്‍ തുടരുന്ന മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവും പട്ടികയിലുണ്ട്.

മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചഹല്‍, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, കൃഷ്ണപ്പ ഗൗതം, ഇഷന്‍ കിഷന്‍, ശിഖര്‍ ധവാന്‍ എന്നിവരാണ് ക്രുണാലുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നവര്‍. അതേസമയം ഇവരെ മാറ്റിനിര്‍ത്തുമോയെന്ന കാര്യം ബി.സി.സി.ഐ. സ്ഥിരീകരിച്ചിട്ടില്ല.

ഇവരുടെയെല്ലാം കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. ചൊവ്വാഴ്ചയാണ് രണ്ടാം ടി-20 മത്സരം നടക്കേണ്ടിയിരുന്നത്.

എന്നാല്‍ ക്രുണാലിന് കൊവിഡ് പോസിറ്റീവായതോടെ കളി ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം മുമ്പ് മത്സരം ഉപേക്ഷിച്ചു. ബുധനാഴ്ചയാണ് രണ്ടാം ടി-20 നിശ്ചയിച്ചിരിക്കുന്നത്.

ആദ്യ ടി-20യില്‍ ഇന്ത്യ ജയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: India vs Sri Lanka: Eight Close Contacts of Krunal Pandya Ruled Out for Entire Series; List Includes Skipper Shikhar Dhawan