കൊളംബിയ: ശ്രീലങ്കയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ ഏകദിനത്തിനുള്ള ടീമില്‍ സഞ്ജു സാംസണ് അവസരം ലഭിക്കാത്തത് പരിശീലനത്തിനിടെ പരിക്ക് പറ്റിയതിനാല്‍. കാല്‍മുട്ടിലെ ലിഗ്‌മെന്റില്‍ സ്‌പ്രെയിനുണ്ടായെന്നും അതിനാല്‍ ആദ്യ മത്സരത്തില്‍ താരം കളിക്കില്ലെന്നും ബി.സി.സി.ഐ. അറിയിക്കുകയായിരുന്നു.
ആദ്യ ഏകദിന മത്സരത്തില്‍ ടോസ് നേടിയ ലങ്ക ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. സഞ്ജുവിനെ കൂടാതെ മറ്റൊരു മലയാളി താരമായ ദേവദത്ത് പടിക്കലും പ്ലെയിങ് ഇലവനില്‍ ഇടം നേടിയിട്ടില്ല.
പരമ്പരയിലെ ബാക്കി മത്സരങ്ങളില്‍ സഞ്ജു കളിക്കുമോ, ഇല്ലയോ എന്നതിനെക്കുറിച്ച് ബി.സി.സി.ഐ. മെഡിക്കല്‍ ടീം പുരോഗതി നിരീക്ഷിച്ച ശേഷം മാത്രമാകും അറിയാന്‍ കഴിയുക. ലങ്ക പര്യടനത്തിനുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പട്ടികയില്‍ ഒന്നാമന്നായിരുന്നു സഞ്ജു.
അതേസമയം, തന്റെ ജന്മദിനത്തില്‍ ആദ്യ ജേഴ്‌സി അണിയാനുള്ള ഭാഗ്യം ലഭിച്ചിരിക്കുകയാണ് ഇഷാന്‍ കിഷന്. ഇങ്ങനെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്ന രണ്ടാമത്തെ താരമാണ് ഇഷാന്‍. ഗുര്‍ശരണ്‍ സിങാണ് ആദ്യമായി ജന്മദിനത്തില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. സൂര്യകുമാര്‍ യാദവും ഇന്ന് ഇന്ത്യന്‍ ടീമിനായി അരങ്ങേറുന്നുണ്ട്.
Three debutants in the first #SLvIND ODI:
🇱🇰 Bhanuka Rajapaksa
🇮🇳 Suryakumar Yadav, and Ishan Kishan who celebrates his birthday today!Congratulations 👏 pic.twitter.com/JupDC3ufxe
— ICC (@ICC) July 18, 2021
ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ പൃഥ്വി ഷാ, ഇഷാന്‍ കിഷന്‍, മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, കൃണാല്‍ പാണ്ഡ്യ, ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ് എന്നിവരാണുള്ളത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: India vs Sri Lanka, 1st ODI team news: Suryakumar Yadav, Kishan to make debuts; Chahal, Kuldeep Yadav to play together