സതാംപ്ടണ്‍: ഇടക്കിടെ മഴ തടസ്സപ്പെടുത്തിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ന്യൂസ്‌ലാന്‍ഡിനെതിരെ തിരിച്ചടിച്ച് ഇന്ത്യ. നാലാം ദിനമായ ചൊവ്വാഴ്ച ന്യൂസ്‌ലാന്‍ഡ് 249 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിങ്‌സ് പൂര്‍ത്തിയായപ്പോള്‍ ന്യൂസ്‌ലാന്‍ഡിന് 32 റണ്‍സ് ലീഡുണ്ടായിരുന്നു. രണ്ടിന് 101 എന്ന നിലയിലായിരുന്നു ന്യൂസിലന്‍ഡ് ബാറ്റിങ് ആരംഭിച്ചത്.
അതേസമയം, ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ആറ് റണ്‍സിന് പൂജ്യം എന്ന നിലയിലാണ് ഇന്ത്യ. നേരത്തെ മഴ മൂലം ഒരു മണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങിയിരുന്നത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 217 റണ്‍സ് പിന്‍തുടര്‍ന്നാണ് കിവികള്‍ക്ക് ഇന്ന് ബാറ്റിങ് ആരംഭിച്ചത്. ഇന്ത്യക്കായി മുഹമ്മദ് ഷമി നാലും ഇഷാന്ത് ശര്‍മ്മ മൂന്നും വിക്കറ്റ് നേടി. ആര്‍. അശ്വിന് രണ്ട് വിക്കറ്റുണ്ട്.
Tea in Southampton ☕️
The @BLACKCAPS are all out for 249, taking a lead of 32 runs.#WTC21 Final | #INDvNZ | https://t.co/nz8WJ8f9o4 pic.twitter.com/TxQUkaqK5R
— ICC (@ICC) June 22, 2021
ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണ്‍ ആണ്(49) ന്യൂസിലാന്‍ഡിന്റെ ഇന്നത്തെ ടോപ് സ്‌കോറര്‍. നേരത്തെ അഞ്ച് വിക്കറ്റ് നേടിയ ജാമിസണ്‍ 21 റണ്‍സെടുത്ത് പുറത്തായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 217 റണ്‍സില്‍ പുറത്തായിരുന്നു. 22 ഓവറില്‍ 31 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസര്‍ കെയ്ല്‍ ജാമീസണാണ് ഇന്ത്യയെ തകര്‍ത്തത്.