അഹമ്മദാബാദ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1000 റണ്‍സ് നേടുന്ന ആദ്യ ഓപ്പണര്‍ എന്ന നേട്ടം രോഹിത് ശര്‍മ്മയ്ക്ക്. ഡേവിഡ് വാര്‍ണര്‍ (948), ഡീന്‍ എല്‍ഗര്‍ (848) എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഓപ്പണര്‍മാര്‍.
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 49 റണ്‍സാണ് രോഹിത് നേടിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വേഗത്തില്‍ 1000 റണ്‍സ് എന്ന നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യന്‍ താരമെന്ന റെക്കോഡും രോഹിതിന്റെ പേരിലായി.
അജിങ്ക്യ രഹാനെയാണ് ഈ പട്ടികയിലെ മറ്റൊരു ഇന്ത്യന്‍ താരം (1068). 1675 റണ്‍സ് നേടിയ മാര്‍നസ് ലബുഷെയ്ന്‍, 1341 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്ത്, 1630 റണ്‍സ് നേടിയ ജോ റൂട്ട്, 1301 റണ്‍സ് നേടിയ ബെന്‍ സ്‌റ്റോക്‌സ് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.
അതേസമയം നാലാം ടെസ്റ്റില്‍ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. ഒന്നാം ഇന്നിംഗ്‌സില്‍ 140 ന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ.