ന്യൂദല്‍ഹി: ഇറാനെതിരായ അമേരിക്കന്‍ ഉപരോധത്തില്‍ ഇന്ത്യ ഭാഗമാവില്ലെന്ന് റിപ്പോര്‍ട്ട്. ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളായ ഇന്ത്യയും ചൈനയും ഇറക്കുമതി തുടരാനാണ് സാധ്യതയെന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള രാജ്യാന്തര നിയമോപദേശ സംഘം നിരീക്ഷിക്കുന്നത്. ഇറാനുമായുള്ള ഉഭയകക്ഷി ബന്ധം മുന്നോട്ടു കൊണ്ടുപോകാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഇവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഉപരോധത്തിന്റെ ഭാഗമാകുന്നത് ഇന്ത്യയുടെ സമ്പദ് ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നത് അമേരിക്കയുമായി സംസാരിച്ചു മനസ്സിലാക്കാന്‍ ശ്രമിച്ചുവരിയാണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. മറ്റു മാര്‍ഗ്ഗങ്ങളന്വേഷിക്കാനായി യുറോപ്യന്‍ യൂണിയനുമായും ഇന്ത്യ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
“ഇറാനെതിരായ തങ്ങളുടെ ഉപരോധത്തോടു സഹകരിക്കാന്‍ അമേരിക്ക ലോകരാഷ്ട്രങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും, ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയും ചൈനയുമടങ്ങുന്ന പ്രധാനരാജ്യങ്ങളെല്ലാം അമേരിക്കന്‍ നിലപാടിനോടുള്ള എതിര്‍പ്പ് സൂചിപ്പിച്ചിട്ടുണ്ട്.” നിയമോപദേഷ്ടാക്കളുടെ സംഘമായ സൈവല്ലാ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Also Read: റോഹിംഗ്യന്‍ വംശഹത്യ: ആങ് സാന്‍ സൂചിയുടെ എഡിന്‍ബര്‍ഗ് പുരസ്‌കാരവും തിരിച്ചെടുത്തു
ഇറാനുമായി ഇന്ത്യയ്ക്ക് ഇപ്പോഴുള്ളത് വളരെ സ്വീകാര്യമായ ഒരു കരാറാണ്. അമേരിക്കയില്‍ നിന്നുള്ളതിനേക്കാള്‍ തുച്ഛമായ നിരക്കില്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നും ഇറക്കുമതി ചെയ്യാനാകും. തുക നല്‍കാന്‍ കൂടുതല്‍ സമയവും ഇറാന്‍ ഇന്ത്യയ്ക്ക് അനുവദിക്കുന്നുണ്ട്.
ഇന്ത്യയും ചൈനയും ഇത്തരമൊരു നിലപാട് സ്വീകരിക്കുകയും, ഇറാനുമായുള്ള ആണവക്കരാറില്‍ നിന്നും പിന്മാറാന്‍ യൂറോപ്യന്‍ യൂണിയന്‍ വിമുഖത കാട്ടുകയും ചെയ്തതോടെ, ഇറാന്റെ ഉപഭോക്താക്കളുമായി അനുനയന ചര്‍ച്ചകള്‍ക്ക് അമേരിക്ക തയ്യാറാകുമെന്നും പ്രസ്താവന വിലയിരുത്തുന്നുണ്ട്. ഔദ്യേ