ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാമത്തെ ടി-20 മത്സരം സെന്റ് ജോര്‍ജ് ഓവല്‍ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സാണ് ഇന്ത്യ നേടിയത്.
ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് സൗത്ത് ആഫ്രിക്ക നല്‍കിയത്. ആദ്യ ഓവറിന് എത്തിയ മാര്‍ക്കോ യാന്‍സന്റെ മൂന്നാം പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയാണ് സഞ്ജു പുറത്തായത്. അഭിഷേക് വെറും നാല് റണ്‍സ് നേടിയാണ് പുറത്തായത്. ജെറാള്‍ഡ് കോഡ്‌സിയാണ് താരത്തെ പുറത്താക്കിയത്.
തുടര്‍ന്ന് നാലാം ഓവറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയും ഇന്ത്യയ്ക്ക് നാല് റണ്‍സിന് നഷ്ടമായി. സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച തിലക് വര്‍മയെ 20 റണ്‍സിന് ക്യാപ്റ്റന്‍ മാര്‍ക്രവും തളച്ചു. ഡേവിഡ് മില്ലറിന്റെ തീപ്പൊരി ഡൈവ് ക്യാച്ചിലാണ് വര്‍മ മടങ്ങിയത്.
മികച്ച പ്രകടനം കാഴ്ചവെച്ച അക്‌സര്‍പട്ടേല്‍ 27 റണ്‍സിന് റണ്‍ ഔട്ട് ആയതോടെ 10ാം ഓവറില്‍ ഇന്ത്യ വീണ്ടും സമ്മര്‍ദത്തിലായി. പട്ടേല്‍ പുറത്താകുമ്പോള്‍ ഇന്ത്യ 62 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തിലായിരുന്നു. ഇതോടെ ഒരു നാണക്കേടിന്റെ റെക്കോഡും ഇന്ത്യയുടെ തലയില്‍ വീണിരിക്കുകയാണ്.