ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ സ്വര്‍ണ്ണവേട്ട തുടരുന്നു. പതിനൊന്ന് സ്വര്‍ണ്ണവുമായി മൂന്നാംസ്ഥാനത്തുള്ള ഇന്ത്യയെ തേടി 12 മത്തെ സ്വര്‍ണ്ണവും എത്തിയിരിക്കുകയാണ്.
ഡബിള്‍ ട്രാപ്പില്‍ ശ്രേയസി സിംഗാണ് ഇന്ത്യയ്ക്ക് വേണ്ടി 12 മത്തെ സ്വര്‍ണം നേടിയത്.
നേരത്തേ പുരുഷന്മാരുടെ അഞ്ചു മീറ്റര്‍ പിസ്റ്റളില്‍ ഇന്ത്യന്‍ താരം ഓം പ്രകാശ് മിതര്‍വാളിന് വെങ്കലം ലഭിച്ചിരുന്നു. 201.1 സ്കോറാണ് ഈ വിഭാഗത്തില്‍ മിതര്‍വാള്‍ നേടിയത്.
അതേസമയം 227.2 പുതിയ റെക്കോര്‍ഡോടെ ഓസ്ട്രേലിയയുടെ ഡാനിയല്‍ റെപാചോലി സ്വര്‍ണം നേടി. കഴിഞ്ഞ ദിവസം 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലം നേടിയിരുന്നു. ഈയിനത്തില്‍ 235.1 പോയിന്റുമായി ഗെയിംസ് റെക്കോര്‍ഡോടെ ഇന്ത്യയുടെ ജിതു റായിക്കായിരുന്നു സ്വര്‍ണം.
കുടാതെ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ നല്‍കികൊണ്ട് ബോക്സിംഗില്‍ ഇന്ത്യന്‍ താരം മേരി കോം ഫൈനലിലെത്തിയിരിക്കയാണ്. വനിതകളുടെ 48 കിലോഗ്രാം ബോക്സിംഗിലാണ് മേരികോം ഫൈനലിലേക്ക് കടന്നത്.
സെമിയില്‍ ശ്രീലങ്കയുടെ അനുഷ ദില്റൂഷിയെ തോല്‍പ്പിച്ചാണ് മേരികോം ഫൈനലിലേക്ക് കടന്നത്.
ഇതോടെ ബോക്സിംഗ് ഇനത്തില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണ്ണമോ വെള്ളിയോ ഉറപ്പിക്കാന്‍ കഴിയും.
നിലവില്‍ 12 സ്വര്‍ണ്ണവും നാല് വെള്ളിയും ഏഴുവെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ.