ആ വിജയ് ചിത്രത്തിൽ ഞാൻ ജൂനിയർ ആർട്ടിസ്റ്റായിരുന്നു, അതും വിദ്യാജിയുടെ പാട്ട് സീനിൽ: ഇന്ദ്രജിത്ത്
Entertainment
ആ വിജയ് ചിത്രത്തിൽ ഞാൻ ജൂനിയർ ആർട്ടിസ്റ്റായിരുന്നു, അതും വിദ്യാജിയുടെ പാട്ട് സീനിൽ: ഇന്ദ്രജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th May 2024, 11:37 am

മലയാളികളുടെ ഇഷ്ട നടനാണ് ഇന്ദ്രജിത്ത്. വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്നുണ്ട് താരം.

കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച സിനിമകളുടെ ഭാഗമായ ഇന്ദ്രജിത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് മാരിവില്ലിൻ ഗോപുരങ്ങൾ. അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രത്തിൽ സംഗീതം നിർവഹിക്കുന്നത് വിദ്യാസാഗറാണ്.

 

താൻ കോളേജിൽ പഠിക്കുമ്പോൾ വിദ്യാസാഗർ ചെയ്ത ഒരു പാട്ടിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ടെന്നും അത് ഒരു വിജയ് പടത്തിന്റെ ഷൂട്ട് ആണെന്നും ഇന്ദ്രജിത്ത് പറയുന്നു. വിദ്യാസാഗർ സംഗീതം നൽകിയ ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഒരു പാട്ടിൽ ആദ്യമായി അഭിനയിക്കുന്നത് ഇപ്പോഴാണെന്നും ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

‘വിജയ് അഭിനയിച്ച ഒരു ചിത്രത്തിന്റെ ഷൂട്ടിങ് എന്റെ കോളേജിലാണ് നടന്നത്. അതിലെ പാട്ടുകൾക്ക് വിദ്യാജിയായിരുന്നു മ്യൂസിക് നൽകിയത്. ആ പാട്ടിന്റെ ഷൂട്ടിൽ ജൂനിയർ ആർട്ടിസ്റ്റായി ഞങ്ങളായിരുന്നു ക്രൗഡിൽ നിന്നിരുന്നത്.

 

ഷൂട്ടിങ്ങിന്റെ ഭാഗമായി ആ പാട്ട് ആവർത്തിച്ച് വെക്കുമായിരുന്നു. അത് നല്ല മനോഹരമായ ഒരു ഗാനമായിരുന്നു. ‘നീ കാട്രൂ നാൻ മരം’ എന്ന പാട്ടായിരുന്നു അത്. വ്യക്തിപ്പരമായി വിദ്യാജിയുടെ ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിൽ ഒന്നാണത് തമിഴിൽ. അതുകൂടാതെ എത്രയോ ഗാനങ്ങൾ.

ഞാൻ അഭിനയിച്ച എത്രയോ സിനിമകളിൽ വിദ്യാജി സംഗീതം ചെയ്തിട്ടുണ്ട്. പക്ഷെ 21 വർഷം കാത്തിരിക്കേണ്ടി വന്നു വിദ്യാളി സംഗീതം ചെയ്ത ഒരു പാട്ടിൽ അഭിനയിക്കാൻ. അദ്ദേഹം സംഗീതം നൽകിയ സിനിമകളിലെല്ലാം ഞാൻ വില്ലനായിട്ടൊക്കെയാണ് അഭിനയിച്ചിട്ടുള്ളത്.

ഒന്നിലും ഗാനങ്ങളുടെ ഭാഗമായിട്ടില്ല. മീശ മാധവിനിലൊക്കെ ഈപ്പൻ പാപ്പച്ചി ഉണ്ടെങ്കിലും അയാൾക്ക് പാട്ടിലല്ലോ. റൊമാന്റിക് ട്രാക്ക് വരുന്നത് ഇത് ആദ്യമായിട്ടാണ്,’ ഇന്ദ്രജിത് പറയുന്നു.

Content Highlight: Indajith Sukumaran Talk About  Vidhyasagar And A Movie Of Actor Vijay