ഇന്ത്യ – സൗത്ത് ആഫ്രിക്ക ടി-20 പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും പരമ്പരയ്ക്കാണ് കളമൊരുങ്ങുന്നത്. ജോഹനാസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യയും ആതിഥേയരായ പ്രോട്ടിയാസും കളത്തിലിറങ്ങുന്നത്.
മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 2-1ന് പരമ്പരയില്‍ ലീഡ് ചെയ്യുകയാണ് ഇന്ത്യ. ജോഹനാസ്‌ബെര്‍ഗിലും വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിക്കും. അതേസമയം, നാലാം ടി-20 വിജയിച്ച് പരമ്പര സമനിലയിലെത്തിക്കാനാണ് മര്‍ക്രവും സംഘവും ഒരുങ്ങുന്നത്.
ഈ മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെ ഒരു ഐതിഹാസിക റെക്കോഡ് നേട്ടവും കാത്തിരിക്കുന്നുണ്ട്. ഇന്ത്യക്കായി ടി-20യില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമെന്ന ഐതിഹാസിക നേട്ടമാണ് സിങ്ങിന് മുമ്പിലുള്ളത്. ഇതിന് വേണ്ടതാകട്ടെ അഞ്ച് വിക്കറ്റുകളും.
വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ ഫോര്‍ഫര്‍ നേടാന്‍ സാധിച്ചാല്‍ ചഹലിനൊപ്പമെത്താനും അത് ഫൈഫറായി കണ്‍വേര്‍ട്ട് ചെയ്താല്‍ യൂസിയെ മറികടക്കാനും അര്‍ഷ്ദീപിന് സാധിക്കും.
കഴിഞ്ഞ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടിയതിന് പിന്നാലെ ഇന്ത്യക്കായി ഏറ്റവുമധികം ടി-20 വിക്കറ്റ് നേടുന്ന പേസര്‍ എന്ന റെക്കോഡ് അര്‍ഷ്ദീപ് തന്റെ പേരില്‍ കുറിച്ചിരുന്നു. ഇപ്പോള്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരം എന്ന നേട്ടത്തിലേക്കാണ് താരം കണ്ണുവെക്കുന്നത്.
ടി-20യില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങള്‍
2022ല്‍ തന്റെ ടി-20 കരിയര്‍ ആരംഭിച്ച അര്‍ഷ്ദീപ് 18.47 എന്ന ശരാശരിയിലും 13.28 എന്ന സ്ട്രൈക്ക് റേറ്റിലുമാണ് പന്തെറിയുന്നത്.
2024 ടി-20 ലോകകപ്പില്‍ യു.എസ്.എക്കെതിരെ ഒമ്പത് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയതാണ് താരത്തിന്റെ മികച്ച ബൗളിങ് പ്രകടനം. ഇതിന് പുറമെ ന്യൂസിലാന്‍ഡിനെതിരെ മറ്റൊരു ഫോര്‍ഫറും അര്‍ഷ്ദീപ് സ്വന്തമാക്കിയിട്ടുണ്ട്.
Content Highlight: IND vs SA 4th T20: Arshdeep Singh need 5 wickets to become leading T20I wicket taker for India