ന്യൂദല്‍ഹി: രാജ്യത്തെ ഏഴു ദേശീയ പാര്‍ട്ടികളുടെ വരുമാനം പ്രഖ്യാപിച്ചതില്‍ ബി.ജെ.പി ഒന്നാമത്. 2016-17 കാലയളവില്‍ 10.34 ബില്ല്യണ്‍ വരുമാനമാണ് ബി.ജെ.പിക്കുണ്ടായത്. 2.25 ബില്ല്യണ്‍ ആണ് കോണ്‍ഗ്രസിന്റെ വരുമാനം.
ദേശീയ പാര്‍ട്ടികളുടെ പ്രഖ്യാപിച്ച മൊത്തം വരുമാനത്തില്‍ 66.64 ശതമാനവും ബി.ജെ.പിക്കാണുള്ളത്. ഏഴുപാര്‍ട്ടികളുടെയും കൂടി മൊത്തം വരുമാനം 15.59 ബില്ല്യണ്‍ ആണ്. സി.പി.ഐക്ക് ആണ് ഏറ്റവും കുറവ് പൈസയുള്ളത്. 20.8 മില്ല്യണ്‍ ആണ് സി.പി.ഐയുടെ വരുമാനം. മൊത്തം പാര്‍ട്ടികളുടെ വരുമാനത്തിന്റെ 0.13 ശതമാനമാണിത്.
Read more: എസ്.എം കൃഷ്ണ കോണ്‍ഗ്രസിലേക്ക് മടങ്ങി വരുന്നെന്ന് റിപ്പോര്‍ട്ട്
പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഇന്‍കം ടാക്‌സ് വിവരങ്ങള്‍ ശേഖരിച്ച് അസോസിയേഷന്‍് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) ആണ് വരുമാനക്കണക്ക് പുറത്തുവിട്ടത്. ബി.ജെ.പിയുടെ വരുമാനത്തില്‍ 81.18 ശതമാനത്തിന്റെ വളര്‍ച്ചയും കോണ്‍ഗ്രസിന് 14 ശതമാനത്തിന്റെ കുറവുമാണ് ഉണ്ടായിരിക്കുന്നത്.
ബി.ജെ.പിക്ക് 7.1 ബില്ല്യണും കോണ്‍ഗ്രസിന് 3.21 ബില്ല്യണുമാണ് ചിലവുള്ളത്. കോണ്‍ഗ്രസിന് വരുമാനത്തേക്കാള്‍ 963 മില്ല്യണ്‍ അധികചിലവാണ് ഉള്ളത്.