ഐ.സി.സി ട്രോഫികള്‍ നേടാന്‍ സാധിക്കാത്തതാണ് കോഹ്‌ലിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ കാരണമെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും സെലക്റ്ററുമായ സാബാ കരീം. ഏകദിനത്തില്‍ ക്യപ്റ്റനായി തുടരാന്‍ കോഹ്ലി ആഗ്രഹിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
‘കോഹ്‌ലിയെ പുറത്താക്കി എന്ന് പറയുന്നായിരിക്കും കൂടുതല്‍ ശരി. ട്വന്റി-20യില്‍ നിന്നും നായകസ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഏകദിന ക്യപ്റ്റന്‍സിയില്‍ നിന്നും അദ്ദേഹത്തിന് പിന്മാറമായിരുന്നു. എന്നാല്‍ അദ്ദേഹം പിന്മാറിയില്ല. ഏകദിനത്തില്‍ ക്യപ്റ്റനായി തുടരാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്ന് ഇതില്‍ നിന്നും വ്യകതമാണ്,’ സാബാ കരീം പറഞ്ഞു.
ഖേല്‍നീതി എന്ന ക്രിക്കറ്റ് സംബന്ധമായ ഒരു പോഡ്കാസ്റ്റ് പരിപാടിയിലായിരുന്നു സാബാ കരീമിന്റെ പ്രതികരണം.
ഐ.സി.സി ഇവന്റുകളിലെ തുടര്‍ പരാജയങ്ങളായിരിക്കും കോഹ്ലിക്ക് ഏകദിന നായകസ്ഥാനം നഷ്ടമാകാന്‍ കാരണം. ക്യപ്റ്റന്‍സി സ്പ്ലിറ്റ് ചെയ്യുന്നതിനെകുറിച്ച് വിരാടിനോട് ദ്രാവിഡ് അല്ലെങ്കിന്‍ ബി.സി.സി.ഐ അധികാരികളിള്‍ ആരെങ്കിലും സംസാരിച്ചുകാണും എന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ദ്രാവിഡ് എന്നും തന്റെ കളിക്കാരുമായി വ്യക്തമായ കമ്മൂനിക്കേഷന്‍ നിലനിര്‍ത്തുന്നയാളാണെന്നും കരീം വ്യക്തമാക്കി.
ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനമാറ്റത്തിന് ശേഷം ഏകദിന ക്യപ്റ്റന്‍ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസമാണ് കോഹ്‌ലിയെ ബി.സി.സി.ഐ
മാറ്റുന്നത്. രോഹിത് ശര്‍മയാണ് ഇന്ത്യയുടെ പുതിയ നായകന്‍.
ഈ വര്‍ഷം നടന്ന ടി-20 വേള്‍ഡ് കപ്പിന് ശേഷം കുട്ടിക്രിക്കറ്റിലെ നായക സ്ഥാനത്ത് നിന്ന് വിരാട് സ്വയം ഒഴിഞ്ഞിരുന്നു. 95 ഏകദിന മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള വിരാട് 65 മത്സരങ്ങളില്‍ ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്. 27 മത്സരങ്ങളില്‍ മാത്രമാണ് കോഹ്‌ലിയുടെ കീഴില്‍ ഇന്ത്യ പരാജയപ്പെട്ടിട്ടുള്ളത്.