Kerala News
വീട്ടില്‍ പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Oct 07, 07:06 am
Friday, 7th October 2022, 12:36 pm

ചടയമംഗലം: കൊല്ലത്ത് വീട്ടില്‍ പ്രസവിച്ചതിന് പിന്നാലെ അമ്മയും നവജാതശിശുവും മരിച്ചു. ചടയമംഗലം ഏറത്ത് വീട് കള്ളിക്കാട് സ്വദേശി ശാലിനി (32) ആണ് പ്രസവത്തെ തുടര്‍ന്ന് വീട്ടില്‍ മരിച്ചത്.

വ്യാഴാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.

പ്രസവവേദനയുണ്ടായെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവ് അനിലും 17 വയസുകാരനായ മകനും ചേര്‍ന്ന് വീട്ടില്‍വെച്ച് പ്രസവമെടുക്കുകയായിരുന്നു. പ്രസവത്തിന് പിന്നാലെ തന്നെ ശാലിനി കുഴഞ്ഞുവീണ് മരിച്ചു.

പ്രസവശേഷം അവശനിലയിലായ ശാലിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വീട്ടുകാര്‍ തയ്യാറായില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ഇതിനുമുമ്പും ശാലിനിയുടെ പ്രസവം വീട്ടില്‍ തന്നെ വെച്ച് നടത്തിയിട്ടുണ്ടെന്നും അതില്‍ രണ്ട് കുഞ്ഞുങ്ങള്‍ മരണപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Content Highlight: In Kollam woman and new born baby died after delivery happened in home