Entertainment news
കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂക്ക പൊളിച്ചടുക്കി; പടം നൂറുകോടി നേടും: ഐ.എം. വിജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 08, 02:30 pm
Sunday, 8th October 2023, 8:00 pm

കണ്ണൂര്‍ സ്‌ക്വാഡിലെ മമ്മൂട്ടിയുടെ അഭിനയം മികച്ചതാണെന്നും പടം നൂറുകോടി നേടുമെന്നും മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ഐ.എം. വിജയന്‍.

മികച്ച രീതിയിലാണ് സിനിമയില്‍ മമ്മൂട്ടി അഭിനയിച്ചിരിക്കുന്നതെന്നും സിനിമയില്‍ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നതെന്നും ഐ.എം. വിജയന്‍ പറയുന്നു.

തൃശൂര്‍ ഗിരിജ തിയേറ്ററില്‍ സിനിമ കണ്ട ശേഷം ജെ.പി ടിക്കറ്റ് എന്ന യുട്യൂബ് ചാനലിനോടാണ് ഐ.എം. വിജയന്‍ ഇക്കാര്യം പറഞ്ഞത്.

‘കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂക്ക പൊളിച്ചടുക്കി, സിനിമ കണ്ടു കൊണ്ടിരുന്നപ്പോള്‍ ഭയങ്കര ടെന്‍ഷന്‍ അടിച്ചാണ് ഇരുന്നത്. അടുത്തത് എന്ത് സംഭവിക്കുമെന്ന ആകാംക്ഷയുണ്ടയിരുന്നു.
ഭയങ്കര സിനിമായായി പോയി. കണ്ണൂര്‍ സ്‌ക്വാഡ് 50കോടിയല്ല നൂറു കോടി കളക്ഷന്‍ സ്വന്തമാക്കും,’ ഐ.എം. വിജയന്‍ പറയുന്നു.

അതേസമയം മികച്ച അഭിപ്രായങ്ങള്‍ നേടി കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്ററില്‍. പ്രദര്‍ശനം തുടരുകയാണ്. ചിത്രം ഇതിനോടകം 60 കോടി ക്ലബ്ബില്‍ ഇടം പിടിച്ചുക്കഴിഞ്ഞു. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കിയത്.

കിഷോര്‍ കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യും തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍. മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഒരുങ്ങിയ നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.

Content Highlight: Im vijayan about Kannur squad and Mammootty