ഗോപാല്‍ സുബ്രഹ്മണ്യത്തിന് യുക്തിയെക്കാള്‍ വലുത് ആത്മീയത; ജഡ്ജിയാക്കേണ്ടെന്നും ഇന്റലിജന്‍സ് ബ്യൂറോ
Daily News
ഗോപാല്‍ സുബ്രഹ്മണ്യത്തിന് യുക്തിയെക്കാള്‍ വലുത് ആത്മീയത; ജഡ്ജിയാക്കേണ്ടെന്നും ഇന്റലിജന്‍സ് ബ്യൂറോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th June 2014, 10:07 am

[] ന്യൂദല്‍ഹി: ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീംകോടതി ജഡ്ജിയാക്കേണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ. ഗോപാല്‍ സുബ്രഹ്മണ്യത്തിന് യുക്തിയെക്കാള്‍ വലുത് ആത്മീയ നിഗമനങ്ങളാണെന്നും ഐ.ബി പറയുന്നു. കേന്ദ്ര സര്‍ക്കാരിനും ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീം കോടതി ജഡ്ജിയാക്കാന്‍ താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ക്രമക്കേട് കണ്ടെത്താന്‍ സഹായിച്ചത് ദൈവമാണെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ഗോപാല്‍ സുബ്രഹ്മണ്യം പരാമര്‍ശിച്ചിരുന്നു. ഇതാണ് ഐ.ബിയെ ഇങ്ങനൊരു നിരീക്ഷണത്തിലെത്തിച്ചത്. 2 ജി സ്‌പെക്ട്രം അഴിമതി കേസില്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേരും പരാമര്‍ശിക്കപ്പെട്ടിരുന്നു. അഴിമതി കേസില്‍ പെട്ടയാളെ സുപ്രീംകോടിത ജഡ്ജിയാക്കേണ്ടതില്ല എന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്.

മേയ് 13ന് ചേര്‍ന്ന കൊളീജിയത്തിലാണ് പ്രാക്ടീസ് നടത്തുന്ന മുതിര്‍ന്ന അഭിഭാഷകരായ ഗോപാല്‍ സുബ്രഹ്മണ്യം, റോഹിണ്‍ടണ്‍ നരിമാന്‍ എന്നിവരെ സുപ്രീംകോടതിയില്‍ ജഡ്ജിമാരായി നിയമിക്കാന്‍ തീരുമാനിച്ചത്.