ഞാന്‍ പ്രതിയല്ല; പ്രചരിക്കുന്ന ചിത്രം എന്റെത് തന്നെ; സ്വര്‍ണക്കടത്ത് കേസില്‍ ആരോപണങ്ങള്‍ നിഷേധിച്ച് ഫൈസല്‍ ഫരീദ്
Gold Smuggling
ഞാന്‍ പ്രതിയല്ല; പ്രചരിക്കുന്ന ചിത്രം എന്റെത് തന്നെ; സ്വര്‍ണക്കടത്ത് കേസില്‍ ആരോപണങ്ങള്‍ നിഷേധിച്ച് ഫൈസല്‍ ഫരീദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th July 2020, 8:37 pm

ദുബായ്: തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങള്‍ തന്റെതാണെങ്കിലും താന്‍ പ്രതിയല്ലെന്നും ആരോപണ വിധേയനായ ഫൈസല്‍ ഫരീദ്.

കസ്റ്റംസിന്റെയും എന്‍.ഐ.എയുടെയും കൈവശമുള്ള രേഖകളില്‍ ഫാസില്‍ ഫരീദ് ആണെന്നും പേരില്‍ മാത്രമുള്ള സാമ്യമാണ് ഉള്ളതെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു. മീഡിയ വണ്‍ ചാനലിനോട് ആയിരുന്നു ഫൈസലിന്റെ പ്രതികരണം.

ആദ്യം ഒരു തമാശ എന്ന നിലയിലാണ് ചിത്രങ്ങള്‍ പ്രചരിച്ചതിനെ സമീപിച്ചതെന്നും പിന്നീട് മാധ്യമങ്ങളിലടക്കം തന്റെ സ്ഥാപനങ്ങളുടെ അടക്കം ചിത്രങ്ങള്‍ പ്രചരിക്കുകയായിരുന്നെന്നും ഫൈസല്‍ പറഞ്ഞു.

റിപ്പോര്‍ട്ടില്‍ പറയുന്ന പോലെ ഉള്ള ഒരു സ്ഥാപനവും ദുബായില്‍ താന്‍ നടത്തുന്നില്ലെന്നും ഓയിലുമായി ബന്ധപ്പെട്ട് ബിസിനസാണ് തനിക്കുള്ളതെന്നും ഫൈസല്‍ പറഞ്ഞു.

യു.എ.ഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ല, സ്വപ്നയെയോ, സന്ദീപിനെയോ അറിയില്ലെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു. ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന കാര്യം ചര്‍ച്ചയിലാണെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു.

പ്രതിപ്പട്ടികയില്‍ എന്‍.ഐ.എ മൂന്നാം സ്ഥാനത്ത് ഉള്ള വ്യക്തിയെന്ന നിലയിലാണ് ഫൈസല്‍ ഫരീദിന്റെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ