Kerala Flood
കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക; അര്‍ധരാത്രിയില്‍ പ്രതിഷേധവുമായി ഐ.ഐ.ടിയിലേയും ഹൈദരബാദ് സര്‍വകലാശാലയിലേയും വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 18, 12:06 pm
Saturday, 18th August 2018, 5:36 pm

ഹൈദരാബാദ്: കേരളം പ്രളയക്കെടുതിയിലമരുമ്പോള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ അര്‍ധരാത്രിയില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. ഐ.ഐ.ടി ബോംബെയിലും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലും അര്‍ധകരാത്രി 2 മണിയോടെയായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

മലയാളി വിദ്യാര്‍ത്ഥികളോടൊപ്പം മറ്റ് വിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. മൂന്നു ദിവസമായി ഹൈദരാബാദിലെ വിദ്യാര്‍ഥികള്‍ ദുരിതാശ്വാസ നിധിയിലേക്കായി പണം പിരിക്കുകയാണ്.

ALSO READ: കേരളത്തിന് നേരെ മുഖം തിരിച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും

കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. നേരത്തെ ദല്‍ഹിയിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

സമാനതകളില്ലാത്ത ദുരന്തത്തെ കേരളം അഭിമുഖീകരിക്കുമ്പോള്‍ അവഗണിക്കുന്ന ദേശീയ മാധ്യമങ്ങളുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

WATCH THIS VIDEO: