എച്ച് ടി സി 10 ഇന്ത്യയില്‍ പുറത്തിറക്കി
Big Buy
എച്ച് ടി സി 10 ഇന്ത്യയില്‍ പുറത്തിറക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th May 2016, 12:56 pm

htc101

തായ്‌വാന്‍ മൊബൈല്‍ നിര്‍മാതാക്കളായ എച്ച് ടി സി പുതിയ ഫഌഗ് ഷിപ്പ് സ്മാര്‍ട്‌ഫോണായ എച്ച് ടിസി 10 പുറത്തിറക്കി. ഏപ്രിലിലാണ് പുതിയ മോഡലിന്റെ അനൗണ്‍സ്‌മെന്റ് കമ്പനി നടത്തിയത്.

സ്‌നാപ്ഡ്രാഗണ്‍ 820 വാരിയന്റാണ് ഉപയോഗിച്ചിരിക്കുന്നത്. എച്ച്ടിസി 10 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്‌മെല്ലോയിലാണ്. 4 ജിബിയാണ് റാം. 5.2 ഇഞ്ച് ക്വാഡ് ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഉള്ളത്.

1440*2560 ആണ് പിക്‌സല്‍ റെസല്യൂഷന്‍. പിക്‌സല്‍ ഡെന്‍സിറ്റി 564 പിപിഐ ആണ്. 12 അള്‍ട്രാപിക്‌സല്‍ ലേസര്‍ ഓട്ടോഫോക്കസ് കാമറായാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ബിഎസ്‌ഐ സെന്‍സറും ഉണ്ട്.5 മെഗാപിക്‌സലാണ് മുന്‍വശത്തെ ക്യാമറ.

32 ജിബി 64 ജിബി മോഡലുകളില്‍ ഫോണ്‍ ലഭ്യമാണ്. 3000 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. സില്‍വര്‍ കാര്‍ബണ്‍ ഗ്രേ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.